ഹാർലോ, യുകെ — യുകെയിലെ ഹാർലോയിൽ കാർ പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
എറണാകുളം വൈറ്റില ചമ്പക്കര മാമ്പിള്ളിൽ ഹൗസിൽ ജോയ്സ് ജോണി (39) ആണ് മരിച്ചത്. മരണ കാരണം വ്യക്തമായിട്ടില്ല.
2023-ൽ യുകെയിലെത്തിയ ജോയ്സ് ജോണി, ഭാര്യയ്ക്കും മകൾക്കും ഒപ്പം ഹാർലോയിലാണ് താമസിച്ചിരുന്നത്. സ്റ്റാൻസ്റ്റെഡിനടുത്തുള്ള പെട്രോൾ പമ്പിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ഹാർലോ മലയാളി അസോസിയേഷനിൽ അടക്കം ജോയ്സും കുടുംബവും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ അഞ്ജന പോൾ ഹാർലോ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്നു. ഏകമകൾ: റാഹേൽ.
ജോയ്സിന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുവാനാണ് കുടുംബം ആഗ്രഹിക്കുന്നതെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു..






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.