മുരിക്കുംപുഴ സി.എസ്.കെ. കളരിയിൽ ആയുധപൂജയും പുതിയ ബാച്ച് പ്രവേശനവും ഒക്ടോബർ 21-ന്

മുരിക്കുംപുഴ സി.എസ്.കെ. കളരിയിൽ ആയുധപൂജയും പുതിയ ബാച്ച് പ്രവേശനവും ഒക്ടോബർ 21-ന്

പാലാ: പാരമ്പര്യ ആയോധനകലാ കേന്ദ്രമായ മുരിക്കുംപുഴ സി.എസ്.കെ. കളരിയിൽ വിജയദശമി ദിനത്തിലെ ആയുധപൂജയും പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 9:30-ന് നടക്കും. 

യശശ്ശരീരനായ ആചാര്യ സി. എഫ്. സ്കറിയ ഗുരുക്കളുടെ അസാന്നിധ്യത്തിൽ ആചാര്യ കെ. പി. സുരേഷ് ഗുരുക്കൾ ചടങ്ങിൽ ഗുരുദക്ഷിണ സ്വീകരിക്കും.

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ബാച്ചുകളിലായി കളരിപ്പയറ്റ് പരിശീലനം നൽകും. ശാരീരികക്ഷമതയ്ക്കും സ്വയരക്ഷയ്ക്കും ഒപ്പം യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റുന്നതിനും ഏകാഗ്രതയും സൽസ്വഭാവവും വളർത്തുന്നതിനും കളരിപ്പയറ്റ് വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു. പാരമ്പര്യ മർമ്മചികിത്സ, തിരുമ്മൽ, ഉളുക്ക്, ചതവ് തുടങ്ങിയവയ്ക്കുള്ള ചികിത്സകളും കളരിയോടനുബന്ധിച്ച് ലഭ്യമാണ്.

കളരിയുടെ പുതിയ ബാച്ച് പ്രവേശനത്തിനും വിജയദശമി ആയുധപൂജയ്ക്കും പാലാ നഗരസഭ മുരിക്കുംപുഴ വാർഡ് കൗൺസിലർ ബിജു പുളിക്കകണ്ടം ആശംസകൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9447761951 (സി. ആർ. റിമേഷ് രാജൻ) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network