ഓക്‌സ്‌ഫോർഡ്: യുകെയിൽ യുവതിയെ വർഷങ്ങളോളം ശാരീരികമായും ലൈംഗികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ച കേസിൽ മലയാളി യുവാവിന് 17 വർഷം തടവുശിക്ഷ വിധിച്ചു. രാജീവ് ഹരികൃഷ്ണൻ (33) എന്നയാളെയാണ് തേംസ് വാലി പോലീസ് (TVP Oxford) അന്വേഷിച്ച കേസിൽ കോടതി ശിക്ഷിച്ചത്.
ബലാത്സംഗം (അഞ്ചോളം കുറ്റങ്ങൾ), അനിയന്ത്രിതമായ നിയന്ത്രണവും ഭീഷണിയും (coercive and controlling behaviour), ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനുള്ള ശ്രമം (intentional strangulation), ഗുരുതരമായ ശാരീരിക ഉപദ്രവം (ABH), നീതിനിർവ്വഹണം തടസ്സപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. കൂടാതെ, കോടതി ഏർപ്പെടുത്തിയ വിലക്ക് (restraining order) രണ്ടുതവണ ലംഘിച്ചതായും കണ്ടെത്തി.
ദീർഘകാലം നീതിക്കായി പൊരുതിയ അതിജീവിത കാട്ടിയ ധൈര്യവും സഹകരണവുമാണ് പ്രതിക്ക് അർഹമായ കടുത്ത ശിക്ഷ ഉറപ്പാക്കാൻ സഹായിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഗാർഹിക പീഡനക്കേസുകളിൽ മുഖം നോക്കാതെ നടപടിയെടുക്കുന്ന യുകെ നിയമവ്യവസ്ഥയുടെ മറ്റൊരു ഉദാഹരണമായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.. കൂടുതല്‍






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.