പിണറായിക്ക് എതിരെ കേസ് എടുക്കും: മുൻ മുഖ്യമന്ത്രിക്കെതിരായ ഇഡിയുടെ കത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍,

തിരുവനന്തപുരം: മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ ചെയ്തുള്ള ഇഡിയുടെ കത്തില്‍ അമ്പരപ്പിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്ന് സർക്കാർ വൃത്തങ്ങള്‍. പുറത്തു വന്നതിനേക്കാള്‍ വലിയ തുകയുടെ ഇടപാട് നടന്നു എന്നാണ് കത്തില്‍ ഉള്ളത് എന്നാണ് സൂചന. 

അതുകൊണ്ടാണ് നിയമ പരിശോധനക്ക് സർക്കാർ തീരുമാനിച്ചത്. പിണറായിക്ക് എതിരെ കേസ് എടുക്കേണ്ടി വരുമെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങള്‍ നല്‍കുന്നത്. പക്ഷെ തീരുമാനം തിടുക്കത്തില്‍ ആകില്ല.

തെളിവുകള്‍ ഡിജിപിയ്ക്ക് കൈമാറിയതിന് പിന്നാലെ മാസപ്പടിയില്‍ കൂടുതല്‍ ചോദ്യം ചെയ്യലിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ഇഡി. തിങ്കഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് സിഎംആർഎല്‍ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നല്‍കി. മാസപ്പടി കേസില്‍ വീണയുടെ കമ്പനി വഴി നടത്തിയ കള്ളപ്പണ ഇടപാട് പിണറായി വിജയന് വേണ്ടിയുള്ളതാണെന്നും വീണ ഇടനിലക്കാരിയെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്. എസ്‌എഫ്‌ഐഒ കേസിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി ഇസിഐആർ എന്നതിനാല്‍ പിണറായി വിജയൻ ഈ കേസില്‍ പ്രതിയല്ല. 

വീണയും സിഎംആർഎല്‍ ഉടമകളും ഉദ്യോഗസ്ഥരുമാണ് ഈ കേസിലെ പ്രതികള്‍. ഈ സാഹചര്യത്തിലാണ് വീണയക്ക് ലഭിച്ച 3.28 കോടിരൂപ പിണറായി വിജയനുള്ള അഴമിതിപ്പണമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസിനോട് കേസ് എടുക്കാൻ ആവശ്യപ്പെടുന്നത്. 

വിജിലൻസ് കേസ് എടുത്താൻ ഈ എഫ്‌ഐആർ നിലവിലെ കള്ളപ്പണ കേസിന്‍റെ ഭാഗമാക്കാനും പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും പ്രധാന പ്രതിസ്ഥാനത്ത് കൊണ്ടുവരാനും ഇഡിയ്ക്ക് കഴിയുമെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !