തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ ഇടുക്കി ജില്ലാ ക്രൈം ബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെതിരെയാണ് നടപടി.
ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീമിന്റെ റിപ്പോർട്ട് പ്രകാരം ക്രൈം ബ്രാഞ്ച് ഐ.ജി ശ്യാം സുന്ദറാണ് നടപടിയെടുത്തത്. സംഭവത്തില്‍ വകുപ്പു തല അന്വേഷണത്തിന് എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. പ്രസാദിനെ നിയോഗിച്ചിട്ടുണ്ട്.പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നിരന്തരം അവഹേളിക്കുന്നതായി കാട്ടി സജിത സലിമിനെതിരെ യുവമോർച്ച ഇടുക്കി നോർത്ത് ജില്ലാ കമ്മിറ്റി തൊടുപുഴ സി.ഐയ്ക്ക് പരാതി നല്‍കിയിരുന്നു. മുമ്പ് പെരുമ്പാവൂർ സ്റ്റേഷനിലായിരുന്ന സജിത സലിം, പിന്നീടാണ് ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ചിലെത്തിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.