പ്രതികൂല കാലാവസ്ഥയിലും ദുരന്തഭൂമിയിൽ പ്രതീക്ഷയുടെ ചിറകുമായി പ്രിയ: സാഹസിക രക്ഷാദൗത്യവൃമായി നേപ്പാളിലെ ആദ്യ വനിതാ ക്യാപ്റ്റൻ

നേപ്പാൾ: ർഘടമായ ദുരന്തമേഖലകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് പ്രതീക്ഷയുടെ ചിറകുമായി എത്തുകയാണ് നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ അധികാരി. ദുരന്തഭൂമിയിൽ ആറ് ദിവസത്തിനിടെ നൂറോളം രക്ഷാദൗത്യങ്ങൾക്കാണ് 41കാരിയായ പ്രിയ നേതൃത്വം നൽകിയത്.

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ഉണ്ടായ മിന്നൽ പ്രളയവും മണ്ണിടിച്ചിലും നിരവധി പ്രദേശങ്ങളെ പുറംലോകത്തുനിന്ന് ഒറ്റപ്പെടുത്തി. ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും നാലായിരത്തോളം പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. റോഡുകളും പാലങ്ങളും തകർന്നതോടെ ദുരന്തബാധിത മേഖലകളിലേക്ക് എത്താനും രക്ഷാപ്രവർത്തനം നടത്താനും പ്രധാനമായും ഹെലികോപ്റ്ററുകളെയാണ് ആശ്രയിക്കുന്നത്.

ഉയർന്ന പ്രദേശങ്ങളിലെ രക്ഷാദൗത്യങ്ങളിൽ ഏറെ പരിചയസമ്പത്തുള്ള പൈലറ്റാണ് പ്രിയ അധികാരി. കടുത്ത മഞ്ഞും ശക്തമായ കാറ്റും പ്രതികൂല കാലാവസ്ഥയും വകവയ്ക്കാതെ അപകടകരമായ ഭൂപ്രദേശങ്ങൾക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയാണ് പ്രിയ രക്ഷാപ്രവർത്തനം തുടരുന്നത്. റാസുവ ജില്ലയിലെ പ്രളയബാധിത പ്രദേശമായ ടിമുറെ ഉൾപ്പെടെയുള്ള ഹിമാലയൻ മേഖലകളിൽ പ്രിയ നടത്തിയ രക്ഷാദൗത്യങ്ങൾ ഏറെ ശ്രദ്ധേയമായി.

ഇരുപതോളം ഹെലികോപ്റ്ററുകൾ ഉൾപ്പെട്ട രക്ഷാസംഘത്തിനൊപ്പമാണ് പ്രിയ ദൗത്യങ്ങളിൽ പങ്കാളിയായത്. ദുരന്തമേഖലകളിൽ കുടുങ്ങിക്കിടന്ന നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിലും പ്രിയ നിർണായക പങ്കുവഹിച്ചു.

; ഹെലികോപ്റ്റർ കാണുമ്പോൾ അതിജീവിച്ചവർ പ്രതീക്ഷയോടെ ഞങ്ങളെ കൈവീശിക്കാണിക്കും. ഞാൻ അവരെ നോക്കി പുഞ്ചിരിക്കുകയും തിരിച്ച് കൈവീശി അഭിവാദ്യം ചെയ്യുകയും ചെയ്യും. ഓരോ തവണയും കൈവീശുമ്പോൾ അവരോട് പറയാനുള്ളത് ഒന്നുതന്നെയാണ് — നിങ്ങളെ ജീവനോടെ കാണാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ചിലപ്പോൾ വലിയ ദുരന്തങ്ങൾക്കിടയിലും ഒരാൾ അതിജീവിച്ചിരിക്കുന്നുവെന്ന് കാണുന്നത് മാത്രം നമ്മുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ മതിയാകും, പ്രിയ അധികാരി പറഞ്ഞു.

നേപ്പാളിന്റെ വ്യോമയാന ചരിത്രത്തിൽ ഇടം നേടിയ വനിതയാണ് പ്രിയ അധികാരി. മൗണ്ട് എവറസ്റ്റ് ഉൾപ്പെടെയുള്ള പർവതനിരകളിൽ അതിസാഹസികമായ രക്ഷാപ്രവർത്തന ദൗത്യങ്ങൾ നിർവഹിച്ചതിലൂടെ നിരവധി അം​ഗീകാരങ്ങൾ പ്രിയയെ തേടിയെത്തിയിട്ടുണ്ട്. 

ഹിമാലയൻ മലനിരകളിലെ സാഹസികമായ തിരച്ചിലുകൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും നേപ്പാൾ സർക്കാർ നൽകുന്ന പ്രത്യേക പുരസ്കാരമായ &dhapos;ടെൻസിംഗ്-ഹിലാരി സെർച്ച് ആൻഡ് റെസ്ക്യൂ അവാർഡ്&dhapos; (Tenzing-Hillary Search and Rescue Award) ലഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !