പത്തനംതിട്ട: പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കിയതിന് പിന്നാലെ, പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവാവും ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.
കോന്നി എലിമുള്ളുംപ്ലാക്കല്‍ സ്വദേശി പ്രവീണ്‍ (21) ആണ് എറണാകുളം നോർത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്. പ്രവീണുമായി അടുപ്പത്തിലായിരുന്ന ബന്ധു കൂടിയായ പ്ലസ് ടു വിദ്യാർത്ഥിനി പ്രവീണയെ കഴിഞ്ഞ ദിവസം കോന്നിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് പ്രവീണ ആത്മഹത്യ ചെയ്തത്.എലിമുള്ളുംപ്ലാക്കല്‍ സ്കൂളിലെ വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയുടെ ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എറണാകുളത്ത് ജോലി ചെയ്തുവരികയായിരുന്ന പ്രവീണുമായി പെണ്‍കുട്ടിയുടെ വിവാഹം നേരത്തെ തന്നെ വീട്ടുകാർ ഉറപ്പിച്ചു വെച്ചിരുന്നതായിരുന്നു. പെണ്‍കുട്ടിയുടെ മരണവാർത്തയറിഞ്ഞ മാനസിക വിഷമത്തിലാണ് പ്രവീണ്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
മരിച്ച പ്രവീണയുടെ മൃതദേഹം കോന്നി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം തണ്ണിത്തോട് എലിമുള്ളുംപ്ലാക്കലിലെ വസതിയിലേക്ക് കൊണ്ടുപോയി. എറണാകുളത്ത് വെച്ച് ജീവനൊടുക്കിയ പ്രവീണിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ബന്ധുക്കള്‍ എറണാകുളത്തേക്ക് തിരിച്ചു.
ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം എറണാകുളം ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷമായിരിക്കും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.