സേലം: ഇഷ്‌ടികവ്യാപാരിയായ യുവാവിനെ വഴിയരികില്‍ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ പ്രതിയായ ഭാര്യ കാമുകനൊപ്പം പിടിയില്‍. സേലം ഓമലൂരിലാണ് സംഭവം.
ഓമലൂർ സ്വദേശി വി ഭൂപതി (45) എന്ന ഇഷ്‌ടിക വ്യാപാരിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സുജിതശ്രീയെ (31) പൊലീസ് അറസ്റ്റ് ചെയ്‌തു. ഓമലൂർ-ശങ്കരി റോഡിലെ ആറ്റുകാർന്നൂർ സഹകരണ സൊസൈറ്റിക്ക് മുന്നിലായി കാറിനുള്ളില്‍ രണ്ട് ദിവസം മുൻപാണ് ഭൂപതിയുടെ മൃതദേഹം കണ്ടത്.ഭർത്താവും താനും ക്ഷേത്രത്തില്‍ പോകുമ്പോള്‍ മോഷ്‌ടാക്കള്‍ കാറുതടഞ്ഞ് ഭൂപതിയെ കൊലപ്പെടുത്തി എന്നാണ് സുജിതശ്രീ പൊലീസിന് മൊഴി നല്‍കിയത്. അജ്ഞാതരായ മൂന്നുപേരാണ് കൊലയാളികളെന്നും കത്തികാട്ടി തന്റെ 12 പവൻ ആഭരണങ്ങളും ഇവർ തട്ടിയെടുത്തെന്നായിരുന്നു സുജിതശ്രീയുടെ മൊഴി. എന്നാല്‍ ഇതില്‍ ഭൂപതിയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു.
തുടർന്ന് ഓമലൂർ പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറ കണ്ടെത്തി. ഇതോടെ കൊലപാതക വിവരം പുറത്താകുകയായിരുന്നു. സുജിതശ്രീക്ക് പ്രദേശവാസിയായ സന്തോഷ് രാജ് എന്നയാളുമായി ബന്ധമുള്ളതായി പൊലീസ് കണ്ടെത്തി.
ഈ പ്രശ്‌നത്തില്‍ ഭൂപതിയും സുജിതശ്രീയും തമ്മില്‍ തർക്കം പതിവായിരുന്നു. തിങ്കളാഴ്‌ചയും ഇത്തരത്തില്‍ വഴക്കുണ്ടായി. സുജിതശ്രീ, ഭൂപതിയെ വഴക്കിനിടെ തള്ളിയിട്ടു.
ഇതോടെ തലയ്‌ക്ക് പരിക്കേറ്റ ഭൂപതിയെ സുജിതയും കാമുകൻ സന്തോഷും ചേർന്ന് കൊലപ്പെടുത്തി. മൃതദേഹം കാറിലിട്ട് ആറ്റുകാർനൂരിലെത്തിച്ചു. സന്തോഷ് രാജിന് പുറമേ ഭൂപതിയെ കൊല്ലാൻ സുജിതശ്രീയ്‌ക്ക് 13കാരനായ മകന്റെ സഹായവും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. സുജിതശ്രീയെയും സന്തോഷ് രാജിനെയും അറസ്റ്റ് ചെയ്‌തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.