പേടിച്ച് കയ്യില്‍ കയറിപ്പിടിച്ചു; വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ് ലൈനില്‍ നിന്ന് വീണ് 25-കാരന് ദാരുണാന്ത്യം, ദുരന്തം ജോലിക്ക് കയറി രണ്ടാം നാള്‍!,

കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്ണന്റെ മകൻ സനൂപ് (25) ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് എത്തിയ ടൂറിസ്റ്റ് യുവതി സിപ്‌ലൈനിലൂടെ സഞ്ചരിക്കാനായി സുരക്ഷാബെൽറ്റണിഞ്ഞ് പുറപ്പെടുന്നതിനിടെ അബദ്ധത്തിൽ സനൂപിന്റെ കൈയിൽ കയറിപ്പിടിക്കുകയായിരുന്നു

യുവതിയോടൊപ്പം സിപ്‌ലൈനിൽ തൂങ്ങി 300 മീറ്ററോളം അകലെ ലാൻഡിങ് സ്ഥലത്തിനു സമീപം വരെ സനൂപ് എത്തിയെങ്കിലും പിടിവിട്ട് വലിയ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണു സനൂപ് ജോലിയിൽ പ്രവേശിച്ചത്. അമ്മ ജാനകി. സഹോദരങ്ങൾ: ശരത്, ശ്യാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !