തിരുവനന്തപുരം: മെസ്സിയുടെ പേരില്‍ നടന്ന തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ഫയലുകള്‍ ആവശ്യപ്പെട്ട് ഇന്ന് സർക്കാരിലേക്ക് കത്ത് നല്‍കും. കായിക, ധനസെക്രട്ടറിമാർക്ക് അന്വേഷണ സംഘ തലവൻ പി വിജയൻ കത്ത് നല്‍കും.
മെസ്സിയെ കൊണ്ടുവരുന്നുവെന്ന പ്രചരിപ്പിച്ച് നടത്തിയ സർക്കാരിൻെറയും സ്വകാര്യ കമ്പനിയുടെയും കത്ത് ഇടപാടുകളും, ജിഎസ്ടി ഈടാക്കുന്നതിലുണ്ടായ വീഴ്ച സംബന്ധിച്ചുള്ള ഫയലുകളും ഉള്‍പ്പെടെയാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. അന്വേഷണത്തിന് ആവശ്യമായ ഫയലുകള്‍ സർക്കാരില്‍ നിന്നും വാങ്ങാനും അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയാല്‍ കേസെടുത്ത് മുന്നോട്ടുപോകാനും അനുവാദം നല്‍കിയാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.ഇന്നലെ എസ്‌ഐടി ആദ്യ യോഗം ചേന്നിരുന്നു. അഞ്ചു ഉദ്യോഗസ്ഥരില്‍ എഡിജിപി പി.വിജയൻ, ഐജി സതീഷ് ബിനോ എന്നിവരാണ് നേരിട്ട് യോഗത്തില്‍ പങ്കെടുത്തത്. മറ്റ് മൂന്ന് ഉദ്യോഗസ്ഥർ ഓണ്‍ ലൈൻ വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്. ഫയലുകള്‍ ലഭിച്ച ശേഷം എസ്‌ഐടി വീണ്ടും യോഗം ചേർന്ന് കാര്യങ്ങള്‍ വിലയിരുത്തും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.