മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ ട്രാക്കിലേക്ക്: ഐഎസ്‌ആർഒ നിര്‍ണായക ദൗത്യം വിജയ വഴിയില്‍,

ശ്രീഹരിക്കോട്ട: ജിഎസ്‌എല്‍വി എഫ് 17 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്‌ആർഒ നടത്തിയത്.

ജിഎസ്‌എല്‍വിയുടെ പത്തൊമ്പതാം ദൗത്യമാണിത്. നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്‌ആർഒ വിജയ വഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. സെപ്റ്റംബർ 4ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയച്ചത്.

ജനുവരിയിലെ പിഎസ്‌എല്‍വി സി 62 പരാജയത്തിന് ശേഷമുള്ള ആദ്യ ഐഎസ്‌ആർഒ വിക്ഷേപണമാണ് ജിഎസ്‌എല്‍വിയുടെ 19ആം ദൗത്യം. ഇരുപത്തിയേഴര മണിക്കൂർ നീളുന്ന കൗണ്ട് ഡൗണിന് കഴിഞ്ഞ ദിവസം രാത്രി 11:25നാണ് തുടക്കമായത്. ഇഒഎസ് 5 എന്ന കോഡ് നാമം നല്‍കിയിരിക്കുന്ന ജിയോ ഇമേജിംഗ് സാറ്റലൈറ്റ് വണ്‍ എ രാജ്യ സുരക്ഷ മുതല്‍ ദുരന്തനിവാരണം വരെ വിവിധ മേഖലകളില്‍ മുതല്‍ക്കൂട്ടാകേണ്ട ഉപഗ്രഹമാണ്. 

ഭൂസ്ഥിര പരിക്രമണപഥത്തില്‍ നിന്ന് മുഴുവൻ സമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ ദൗത്യം. 2021 ആഗസ്റ്റ് 12ന് ഇതേ ഉപഗ്രത്തെ വിക്ഷേപിക്കാൻ നടന്ന ജിഎസ്‌എല്‍വി എഫ് 10 ദൗത്യം പരാജയപ്പെട്ടിരുന്നു. അതിന് പകരം നിർമ്മിച്ചതാണ് പുത്തൻ പേടകം.

2367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ നേരിട്ട് ജിയോ ട്രാൻസ്ഫർ ഓർബിറ്റിലേക്കയക്കാൻ ജിഎസ്‌എല്‍വിക്കാകില്ല, പകരം അതിനല്‍പ്പം താഴെ വച്ചാണ് റോക്കറ്റും ഉപഗ്രഹവും വേർപ്പെട്ടത്. 

ശേഷിക്കുന്ന ദൂരം ഉപഗ്രഹം സ്വന്തം പ്രൊപ്പല്‍ഷൻ സംവിധാനമുപയോഗിച്ച്‌ താണ്ടും. റോക്കറ്റും ഉപഗ്രഹവും വളരെ നേരത്തെ തന്നെ തയ്യാറായിരുന്നുവെങ്കിലും പിഎസ്‌എല്‍വി പരാജയത്തിന് പിന്നാലെ ഐഎസ്‌ആർഒയുടെ എല്ലാ ദൗത്യങ്ങളും നിർത്തിവയ്ക്കുകയായിരുന്നു. ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ ദൗത്യം നടത്താൻ ശ്രമിച്ചെങ്കിലും അന്ന് കേന്ദ്ര അനുമതി കിട്ടിയില്ല.

പ്രശ്നമുണ്ടായ പിഎസ്‌എല്‍വിയുടെ മൂന്നാം ഘട്ടവുമായി നേരിട്ട് ബന്ധമുള്ള ഘട്ടങ്ങളൊന്നും ജിഎസ്‌എല്‍വിയില്‍ ഇല്ല. ഈ ദൗത്യം വിജയകരമായി പൂർത്തിയായാല്‍ തൊട്ടുപിന്നാലെ ഗഗൻയാൻ എന്ന ആദ്യ ആളില്ലാ ദൗത്യം നടത്താനാണ് ഇസ്രൊയുടെ തീരുമാനം. ഗഗൻയാൻ ആദ്യ ദൗത്യം ഈ കലണ്ടർ വർഷം തന്നെ നടത്തുമെന്ന് ഐഎസ്‌ആർഒ ചെയ്ർമാൻ വി നാരായണൻ പറഞ്ഞു. മാർച്ചിന് മുൻപ് 6 വിക്ഷേപണം കൂടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !