വേർപാടിന്റെ വേദനയിലും കുടുംബം സമ്മതമറിയിച്ചു: മരണത്തിലും മാതൃകയായി സൈനികൻ: 7 പേര്‍ക്ക് പുതുജീവൻ നല്‍കി യുവാവ് യാത്രയായി,

വേർപാടിന്റെ വേദനയിലും കുടുംബം സമ്മതമറിയിച്ചു: മരണത്തിലും മാതൃകയായി സൈനികൻ: 7 പേര്‍ക്ക് പുതുജീവൻ നല്‍കി യുവാവ് യാത്രയായി,

കൊല്ലം: മരണാനന്തര അവയവദാനത്തിലൂടെ 7 പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്ന് യുവസൈനികൻ യാത്രയായി. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി രാഹുല്‍ രാജീവ് (30) ആണ് നാടിന് മാതൃകയായത്

ഓഗസ്റ്റ് മാസത്തില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ രാഹുലിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ, മരണാനന്തര അവയവദാനത്തിനായി നേരത്തെ രജിസ്റ്റർ ചെയ്തിരുന്ന രാഹുലിന്റെ ആഗ്രഹം പൂർത്തിയാക്കാൻ വേർപാടിന്റെ വേദനയിലും കുടുംബം സമ്മതം മൂളുകയായിരുന്നു.

വൃക്കകള്‍, ഹൃദയവാല്‍വ്, കരള്‍, ചർമ്മം, കോർണിയ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. വൃക്കകള്‍ പുഷ്പഗിരി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ രോഗികള്‍ക്ക്, കരള്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക്, ഹൃദയവാല്‍വ് ശ്രീചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്, ചർമ്മം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗിക്ക്, കോർണിയ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് എന്നിങ്ങനെയാണ് ദാനം ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !