വാട്ടർഫോർഡ്: ഹോളിക്രോസ് സന്യാസസഭയുടെ അന്തർദേശീയ അസിസ്റ്റന്റ് സുപ്പീരിയർ ജനറലും വികാരി ജനറലുമായിരുന്ന റവ. ഫാ. ഇമ്മാനുവേൽ കല്ലറയ്ക്കലിന് വാട്ടർഫോർഡ് സീറോ മലബാർ സമൂഹം പ്രാർത്ഥനാപൂർവ്വം ആദരാഞ്ജലികൾ അർപ്പിച്ചു.
അയർലണ്ടിലുള്ള സഹോദരീപുത്രി ജൈസി ജിജോയെ സന്ദർശിക്കുന്നതിനായി വാട്ടർഫോർഡിലെത്തിയ ഫാ. ഇമ്മാനുവേൽ കല്ലറയ്ക്കൽ ഓഗസ്റ്റ് 29-ന് അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്.
മൃതശരീരം പൊതുദർശനത്തിനും പ്രാർത്ഥനാ ശുശ്രൂഷകൾക്കുമായി സെപ്റ്റംബർ 2 ബുധനാഴ്ച വൈകുന്നേരം 7 മുതൽ 8 വരെ വാട്ടർഫോർഡ് ന്യൂടൗണിലെ സെന്റ് ജോസഫ്സ് ആൻഡ് സെന്റ് ബെനിൽഡസ് ദേവാലയത്തിൽ (St. Joseph’s & St. Benildus Church) എത്തിച്ചു.
ഇടവക വികാരി റവ. ഫാ. ജോമോൻ കാക്കനാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വലിയ ഒപ്പീസ് പ്രാർത്ഥന നടത്തി. ഹോസ്പിറ്റൽ ചാപ്ലയിൻസ് ഫാ. ജോൺ ഫിലിപ്പ് , ഫാ. റസൽ ജേക്കബ് ഹോളിക്രോസ് സന്യാസസഭയിലെ വൈദികരായ ഫാ. അജി, ഫാ. വലേറിയൻ എന്നിവർ സഹകാർമ്മികരായിരുന്നു.
വാട്ടർഫോർഡിലെ സീറോ മലബാർ വിശ്വാസികളും, ഇമ്മാനുവേൽ അച്ചന്റെ ബന്ധുക്കളും പ്രദേശവാസികളും അന്തിമോപചാരം അർപ്പിച്ചുകൊണ്ട് ആത്മശാന്തിക്കായി നടത്തിയ പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുത്തു.വാട്ടർഫോർഡ് സിറോ മലബാർ പള്ളി കൈക്കാരന്മാരും പാരിഷ് കൗൺസിലും ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി ഹോളിക്രോസ് സഭാ സമൂഹമറിയിച്ചു.
ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളോടും ഹോളിക്രോസ് സന്യാസസഭാംഗങ്ങളോടും വാട്ടർഫോർഡ് സീറോ മലബാർ സമൂഹം അനുശോചനം രേഖപ്പെടുത്തി. ഇമ്മാനുവേൽ കല്ലറയ്ക്കൽ അച്ഛന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് സമൂഹം പ്രാർത്ഥിച്ചു.













.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.