മരണത്തിലും പിരിയാതെ അവർ: ശ്വാസംമുട്ടലിന് ചികിത്സയില്‍; മണിക്കൂറുകളുടെ ഇടവേളയില്‍ യാത്രയായി സഹോദരിമാര്‍

കൊച്ചി: മണിക്കൂറുകളുടെ മാത്രം ഇടവേളയില്‍ സഹോദരിമാർ മരിച്ചു. ആലുവ ചെങ്ങമനാട് നെടുവന്നൂർ പെരിങ്ങാടത്ത് തങ്ക ദാസൻ (64), അനുജത്തി ലീല (52) എന്നിവരാണ് 12 മണിക്കൂർ വ്യത്യാസത്തില്‍ മരിച്ചത്.

ഇരുവരും ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് തങ്ക മരിച്ചത്. ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ലീല ഇന്നലെ രാവിലെ പത്തരയോടെയും മരിച്ചു.

നെടുവന്നൂരില്‍ അടുത്തടുത്ത വീടുകളിലായിരുന്നു സഹോദരിമാരുടെ താമസം. ലീലയുടെ മൃതദേഹം ഇന്നലെ കുറച്ച്‌ നേരം സ്വന്തം വസതിയില്‍ പൊതുദർശനത്തിന് വച്ച ശേഷം ഉച്ചയോടെ തങ്കയുടെ വീട്ടിലെത്തിച്ചു. തുടർന്ന് ഇരുവരുടെയും മരണാനന്തര ചടങ്ങുകള്‍ ഒരുമിച്ച്‌ നടത്തി വൈകിട്ട് സംസ്കാരം നടത്തി. 

പെരിങ്ങാടത്ത് പരേതനായ കുഞ്ഞയ്യപ്പന്റെയും വള്ളിക്കുട്ടിയുടെയും മക്കളാണ് തങ്കയും ലീലയും. ചേർത്തല പാണാവള്ളി സ്വദേശിയായ പരേതനായ ദാസനാണ് തങ്കയുടെ ഭർത്താവ്. മക്കള്‍: ധനീഷ്, ധന്യ. മരുമകൻ: രാജേഷ്. ലീല അവിവാഹിതയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !