താൻ അങ്ങനെ പ്രതികരിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല: വാളുമായി അവര്‍ എന്റെ അടുത്തേക്ക് വന്നു!, അനുഭവം പങ്കിട്ട് നടൻ ദേവൻ,

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് രാത്രി ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തനിക്ക് നേരെയുണ്ടായ ആക്രമണശ്രമത്തെക്കുറിച്ച്‌ നടൻ ദേവൻ .

വടക്കാഞ്ചേരിയില്‍ രാത്രി 12 മണിയോടെ രണ്ട് സ്കൂട്ടറുകളിലായി നാല് പേർ തന്നെ പിന്തുടരുന്നത് കാറിന്റെ മിററിലൂടെ കണ്ടെന്നും ആദ്യം സംശയം തോന്നിയില്ലെങ്കിലും പിന്നീട് പിന്തുടരുകയാണെന്ന് മനസ്സിലായെന്നും അദ്ദേഹം വ്യക്തമാക്കി. 

തുടർന്ന് ദേവൻ വാഹനം ഒരു വശത്ത് നിർത്തിയപ്പോള്‍ പിന്നാലെയെത്തിയവരും വാഹനം നിർത്തി ഇറങ്ങി. അവരുടെ കൈവശം വാള്‍ ഉണ്ടായിരുന്നുവെന്നും മിററിലൂടെ അത് കാണാമായിരുന്നുവെന്നും ദേവൻ പറഞ്ഞു. തന്റെ കൈയില്‍ ഉണ്ടായിരുന്ന സ്റ്റിക്ക് എടുത്ത് വാഹനത്തില്‍നിന്ന് പുറത്തിറങ്ങി. 

താൻ അങ്ങനെ പ്രതികരിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ലെന്നും, കളരി പരിശീലനത്തിലൂടെ ലഭിച്ച ശക്തിയാണ് അന്ന് സഹായിച്ചതെന്നും ദേവൻ വ്യക്തമാക്കി. താൻ സ്റ്റിക്കുമായി പുറത്തിറങ്ങിയതോടെ അവർ വാഹനം എടുത്ത് പോയെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാൻ ശ്രമിച്ചെങ്കിലും പൊലീസ് പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്നും ദേവൻ ആരോപിച്ചു. തന്റെ എതിർപാർട്ടിക്കാരാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. "ഇതിപ്പോള്‍ നാളെയും വരും, മറ്റന്നാളും വരും. നിങ്ങളിത് അവസാനിപ്പിച്ച്‌ പോകാൻ വേണ്ടി പേടിപ്പിക്കുന്നതാണ്" എന്ന് എസ്‌ഐ തന്നോട് പറഞ്ഞതായും ദേവൻ വ്യക്തമാക്കി.

റിയല്‍ ലൈഫില്‍ ശക്തരായ ആളുകള്‍ നടന്മാരില്‍ ഉണ്ടോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെങ്കിലും താൻ അത്തരത്തില്‍ ശക്തനായ ഒരാളാണെന്നും ദേവൻ പറഞ്ഞു. കളരി പരിശീലനം തന്റെ ഉള്ളിലുള്ള ശക്തിയാണെന്നും, അതാണ് അന്നത്തെ സാഹചര്യത്തില്‍ രക്ഷപ്പെടാൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !