പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതര ചികിത്സാപിഴവ്. ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ 16-കാരിക്ക് നല്‍കിയത് 88-കാരിയുടെ എക്സ്റേ. കൃത്യമായ് എക്സ്റേ പരിശോധിക്കാതെ നട്ടെല്ലിന് വളവുണ്ടെന്ന് പറഞ്ഞ് മരുന്ന് നിർദ്ദേശിച്ച് ഡോക്ടർ.
ഈ മാസം 14 നാണ് കൂടല്‍ അതിരുങ്കല്‍ സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിനി ശ്വാസം മുട്ടലിനെ തുടർന്ന് കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. ഡ്യൂട്ടി ഡോക്ടർ ദീപ്തിയാണ് കുട്ടിയെ പരിശോധിച്ചത്. നെഞ്ചിന്‍റെ എക്സ്റേ എടുക്കാൻ നിർദ്ദേശിച്ചു. എക്സ്റേ ഫിലിം ഡോക്റെ കാണിച്ചപ്പോള്‍ നട്ടെല്ലിന് വളവുണ്ടെന്നു പറഞ്ഞ് അതിനു വേണ്ട മരുന്ന് കുറിച്ചു നല്‍കി.ഡോക്ടറുടെ നിർദ്ദേശപ്രകാരം മൂന്ന് ദിവസത്തെ മരുന്ന് കഴിച്ചു. തുടർ ചികിത്സയ്ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിയപ്പോഴാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തിയ 88 കാരി ദേവകിയമ്മയുടെ എക്സ്റേയാണ് തനിക്ക് ലഭിച്ചതെന്നും ഇതിൻ പ്രകാരമാണ് ഇല്ലാത്ത രോഗത്തിന് ചികിത്സ ലഭിച്ചതെന്നും കുട്ടി തിരിച്ചറിഞ്ഞത്.
ചികിത്സാ പിഴവില്‍ ഡോക്ടർ ദീപ്തിക്കും എക്സ്റേ വിഭാഗം ജീവനക്കാർക്കുമെതിരെ ശക്തമായ നടപടി വേണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിക്കും ആശുപത്രി അധികൃതർക്കും വീട്ടുകാർ പരാതി നല്‍കിയിട്ടുണ്ട്. കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് റേഡിയോളജി ഡിപ്പാർട്മെന്റിനോട് സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.