ഡബ്ലിനില്‍ 200 പുതിയ ജോലികളുമായി ആമസോണ്‍: ഡെലിവറി മേഖലകളില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ പ്രതീക്ഷ നൽകി പ്രഖ്യാപനം,

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പുതിയ തൊഴിലവസരങ്ങളുമായി ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണ്‍. ഡബ്ലിനിലെ കമ്പനിയുടെ വിവിധ പ്രവര്‍ത്തന കേന്ദ്രങ്ങളിലായി 200 പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചു

പുതിയ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചതായും കമ്പനി അറിയിച്ചു. ഡബ്ലിനിലെ ബാള്‍ഡോണല്‍ പ്രധാന വിതരണ കേന്ദ്രത്തിലും റാത്ത്കൂള്‍, ബാലികൂളിന്‍ ഡെലിവറി കേന്ദ്രങ്ങളിലുമാണ് പുതിയ നിയമനങ്ങള്‍ നടക്കുന്നത്. 

പുതിയ ജീവനക്കാരില്‍ ഭൂരിഭാഗവും ബാള്‍ഡോണലിലെ ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററിലായിരിക്കും ജോലി ചെയ്യുക. 2022ല്‍ 500 ജീവനക്കാരുമായി തുറന്ന ബാള്‍ഡോണല്‍ കേന്ദ്രത്തില്‍ ഇപ്പോള്‍ ഏകദേശം 700 പേര്‍ ജോലി ചെയ്യുന്നുണ്ട്.

പുതിയ തൊഴിലവസരങ്ങള്‍ക്കൊപ്പം ജീവനക്കാര്‍ക്ക് ആശ്വാസമായി ശമ്പള വര്‍ധനയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അയര്‍ലണ്ടിലെ മുന്‍നിര പ്രവര്‍ത്തന വിഭാഗങ്ങളിലെ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ആരംഭ വേതനം മണിക്കൂറിന് €17.10 ആയി ഉയര്‍ത്തും. 

സെപ്റ്റംബര്‍ 27 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. നിലവിലുള്ള നിരക്കിനെക്കാള്‍ മണിക്കൂറിന് 65 സെന്റ് വര്‍ധനയാണ് ലഭിക്കുക. 2022നെ അപേക്ഷിച്ച് ആമസോണിന്റെ അയര്‍ലണ്ടിലെ ആരംഭ വേതനം ഏകദേശം 27 ശതമാനം ഉയര്‍ന്നതായി കമ്പനി പറയുന്നു.

ആമസോണിന് നിലവില്‍ അയര്‍ലണ്ടിലാകെ ഏകദേശം 6,500 ജീവനക്കാരുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ ആഗോളതലത്തിലുള്ള ചെലവുചുരുക്കലിന്റെ ഭാഗമായി അയര്‍ലണ്ടിലെ ഏകദേശം 300 ജോലികള്‍ പ്രതിസന്ധിയിലായെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

 അതിനു മുമ്പുള്ള ആഗോള പിരിച്ചുവിടലില്‍ അയര്‍ലണ്ടില്‍ ഏകദേശം 150 ജോലികളും നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഡബ്ലിനില്‍ വീണ്ടും 200 പേരെ നിയമിക്കുമെന്ന പ്രഖ്യാപനം വരുന്നത്.

പുതിയ നിയമനവും ശമ്പള വര്‍ധനയും ഒരുമിച്ച് പ്രഖ്യാപിച്ചതോടെ ഡബ്ലിനിലെ ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസ്, ഡെലിവറി മേഖലകളില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് ആമസോണിന്റെ പ്രഖ്യാപനം പുതിയ പ്രതീക്ഷയാകുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !