മുഖമന്ത്രി വി ഡി സതീശൻ മലപ്പുറത്തേക്ക് യാത്ര ചെയ്ത ചാര്‍ട്ടേഡ് വിമാനത്തിന് ഏകദേശ നിരക്ക് മണിക്കൂറിന് 7.50 ലക്ഷം രൂപ

മുഖമന്ത്രി വി ഡി സതീശൻ മലപ്പുറത്തേക്ക് യാത്ര ചെയ്ത ചാര്‍ട്ടേഡ് വിമാനത്തിന് ഏകദേശ നിരക്ക് മണിക്കൂറിന് 7.50 ലക്ഷം രൂപ

തിരുവനന്തപുരം: മുഖമന്ത്രി വി ഡി സതീശൻ മലപ്പുറത്തേക്ക് തിങ്കളാഴ്ച യാത്ര ചെയ്ത ചാർട്ടേഡ് വിമാനത്തിന് ഏകദേശ നിരക്ക് മണിക്കൂറിന് 7.50 ലക്ഷം രൂപയാണ്.

വിമാനത്തിന്റെ മാത്രം ചാർജ് 5.66 ലക്ഷമാണ്. പൊസിഷനിങ്ങ്, ഗ്രൗണ്ട് ഹാന്റ്ലിങ്, നികുതികള്‍ തുടങ്ങിയവ കൂടി ചേരുമ്പോള്‍ ഒന്നര മുതല്‍ രണ്ട് ലക്ഷം വരെ കൂടുതല്‍ ചെലവാകും. നാല് യാത്രക്കാരെ വഹിക്കുന്ന ചെറിയ ജെറ്റ് വിമാനമാണ് എബ്രയേർ ഫോം 100 (ഇഎംബി-500). ഡിജിസിഎ രജിസ്ട്രേഷൻ അനുസരിച്ച്‌ കേളചന്ദ്ര ലോജിസ്റ്റിക്സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് മുഖ്യമന്ത്രിക്കായി എത്തിയത്.

ഇവരുടെ വിലാസം 16, സെന്റ്. മാർക്ക്സ് റോഡ്, ബംഗളൂരു, കർണാടക - 560001 എന്നതാണെന്നാണ് വിവരം. വിമാനം ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചാണ് വി ഡി സതീശന്റെ മലപ്പുറം യാത്രയ്ക്കായി ഉപയോഗിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !