പിതാവിനൊപ്പം യാത്ര ചെയ്യവെ ബൈക്കിന് പിന്നില്‍ ബസിടിച്ചു; ബസിനടിയില്‍പ്പെട്ട് പത്തു വയസുകാരിക്ക് ദാരുണാന്ത്യം,

പിതാവിനൊപ്പം യാത്ര ചെയ്യവെ ബൈക്കിന് പിന്നില്‍ ബസിടിച്ചു; ബസിനടിയില്‍പ്പെട്ട് പത്തു വയസുകാരിക്ക് ദാരുണാന്ത്യം,

കായംകുളം : പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന പത്തുവയസ്സുകാരി ബസിനടിയില്‍പ്പെട്ട് മരിച്ചു. ചെട്ടികുളങ്ങര കണ്ണംമംഗലം ശ്രീലകം വീട്ടില്‍ ശ്രീകാന്തിന്റെയും വിദ്യയുടെയും മകളായ ശ്രീഭദ്രയാണ് അപകടത്തില്‍ ജീവന്‍ വെടിഞ്ഞത്.

ചെട്ടികുളങ്ങര ഈരേഴ വടക്ക് എല്‍.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രീഭദ്ര. ശ്രീ ഗണേഷ് സഹോദരനാണ്. കഴിഞ്ഞ ദിവസം വൈകിട്ട് 6.15-ഓടെ കെ.പി. റോഡില്‍ കായംകുളം പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. പിതാവ് ശ്രീകാന്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ശ്രീഭദ്ര സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ അതേ ദിശയില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തെ തുടര്‍ന്ന് ബൈക്ക് മറിയുകയും ശ്രീഭദ്ര അതേ ബസിനടിയിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീഭദ്രയെ ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കരീലകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. 

അപകടത്തില്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട പിതാവ് ശ്രീകാന്ത് പത്തിയൂര്‍ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചു വരികയാണ്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !