യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം ജര്‍മനിയില്‍ തകര്‍ന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം ജര്‍മനിയില്‍ തകര്‍ന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ബെർലിൻ: ജർമനിയില്‍ യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം തകർന്നുവീണു. പടിഞ്ഞാറൻ ജർമനിയിലെ സ്പാങ്‌ഡാഹ്ലം വ്യോമതാവളത്തില്‍ വിന്യസിച്ചിരുന്ന വിമാനമാണ് ചൊവ്വാഴ്ച പരിശീലന പറക്കലിനിടെ അപകടത്തില്‍പ്പെട്ടത്.

പതിവ് പരിശീലന പറക്കല്‍ പൂർത്തിയാക്കി വ്യോമതാവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് വിമാനം തകർന്നത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. നാല് F-16 യുദ്ധവിമാനങ്ങളടങ്ങിയ സംഘമാണ് പരിശീലന പറക്കലില്‍ പങ്കെടുത്തത്.

 അപകടത്തിന് പിന്നാലെ ശേഷിച്ച മൂന്ന് വിമാനങ്ങള്‍ റാംസ്റ്റീൻ വ്യോമതാവളത്തിലേക്ക് വഴിതിരിച്ചുവിടുകയും സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു.

അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പൈലറ്റിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ യുഎസ് സൈന്യം പുറത്തുവിട്ടിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !