ന്യൂഡൽഹി : ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇൻഡിഗോ എയർലൈൻസിലെ ക്യാബിൻ ക്രൂ അംഗം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.
നോയിഡയിലാണ് ദാരുണമായ സംഭവം നടന്നത്. കൈനൂർ മിസ്രിയെന്ന 32-കാരിയായ ഫ്ലൈറ്റ് അറ്റൻ്റാണ് കൊല്ലപ്പെട്ടത്. പുലർച്ചെ ജോലി കഴിഞ്ഞ് കമ്പനിയുടെ ഓഫീഷ്യല്‍ ക്യാബില്‍ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനവുമായി കാർ കൂട്ടിയിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്തു വച്ചുതന്നെ ഇവർ മരണപ്പെടുകയായിരുന്നു.മോഡലായും നർത്തകിയായും ട്രാവല്‍ വ്ലോഗറായും അറിയപ്പെട്ടിരുന്നയാളാണ് കൈനൂർ മിസ്രി. അപകടത്തില്‍ ഇവർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇടിച്ച രണ്ടാമത്തെ കാർ ഓടിച്ചിരുന്ന വ്യക്തി അമിതവേഗതയിലായിരുന്നോ അതോ മറ്റ് ഏതെങ്കിലും കാരണങ്ങളാണോ അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ക്യാബിൻ ക്രൂ അംഗത്തിന്റെ അപ്രതീക്ഷിത വേർപാടില്‍ ഇൻഡിഗോ എയർലൈൻസും സഹപ്രവർത്തകരും അഗാധമായ ദുഃഖം രേഖപ്പെടുത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.