ബിഹാറില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരേ അതിക്രമം; പരസ്യമായി ഉപദ്രവിച്ചു, മോശമായി പെരുമാറി; കേസെടുത്ത് പൊലീസ്,

ബിഹാറില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരേ അതിക്രമം; പരസ്യമായി ഉപദ്രവിച്ചു, മോശമായി പെരുമാറി; കേസെടുത്ത് പൊലീസ്,

 പാട്ന: ബിഹാറില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരേ അതിക്രമം. ബിഹാറിലെ വിനോദസഞ്ചാര കേന്ദ്രമായ ബങ്കയിലെ മന്തർപർവതിലാണ് സംഭവം.ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ദൃശ്യങ്ങളിലുള്ള ആറ് യുവാക്കളെ പ്രതികളാക്കി പൊലീസ് കേസെടുത്തു.

കഴിഞ്ഞദിവസങ്ങളില്‍ ബിഹാറിലെ സമസ്തിപുരിലും ജമുയിലും പെണ്‍കുട്ടികള്‍ക്ക് നേരേ ലൈംഗികാതിക്രമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവങ്ങളില്‍ സംസ്ഥാന സർക്കാരിനെതിരേയും പൊലീസിനെതിരേയും വ്യാപക വിമർശനമുയരുന്നതിനിടെയാണ് മറ്റൊരു സംഭവം കൂടി പുറത്തുവരുന്നത്.

ഒരുസംഘം യുവാക്കള്‍ പെണ്‍കുട്ടിയെ പരസ്യമായി ഉപദ്രവിക്കുന്നതും പെണ്‍കുട്ടിയോട് മോശമായി പെരുമാറുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഇതിനിടെ ചിലർ പെണ്‍കുട്ടിയെ മർദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

പെണ്‍കുട്ടിയുടെ സുഹൃത്തെന്ന് കരുതുന്നയാളും ദൃശ്യങ്ങളിലുണ്ടെന്ന് കരുതുന്നു. അതേസമയം, കഴിഞ്ഞദിവസം പുറത്തുവന്ന ദൃശ്യങ്ങള്‍ ആറുമാസം മുൻപെങ്കിലും ചിത്രീകരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. 

വീഡിയോ വൈറലായതോടെ സംഭവം നടന്ന സ്ഥലവും മറ്റും പൊലീസ് അന്വേഷണം നടത്തി തിരിച്ചറിഞ്ഞു. വീഡിയോയില്‍ ഉള്‍പ്പെട്ടവർക്കായി അന്വേഷണം ആരംഭിച്ചതായും സംഭവത്തില്‍ സ്വമേധയാ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.

അതിനിടെ, സമസ്തിപുരില്‍ പെണ്‍കുട്ടിയെ പരസ്യമായി ഉപദ്രവിച്ച സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !