വരും ദിവസങ്ങളില്‍ പാകിസ്ഥാനില്‍ എന്തും സംഭവിക്കാം; കണ്ടെയ്നറുകളാല്‍ തീര്‍ത്ത മതിലുകൾ സജ്ജം, ആശുപത്രിയില്‍ കിടക്കകള്‍ ഒഴിച്ചിടുന്നു,

വരും ദിവസങ്ങളില്‍ പാകിസ്ഥാനില്‍ എന്തും സംഭവിക്കാം; കണ്ടെയ്നറുകളാല്‍ തീര്‍ത്ത മതിലുകൾ സജ്ജം, ആശുപത്രിയില്‍ കിടക്കകള്‍ ഒഴിച്ചിടുന്നു,

ലാഹോർ  സെപ്തംബർ 27 ഞായറാഴ്ച പാകിസ്ഥാനില്‍ എന്തും സംഭവിക്കാം. 20,000 ഓളം ഷിപ്പിംഗ് കണ്ടെയ്നറുകളാണ് ഇസ്ലാമാബാദ് നഗരത്തിലെ പലയിടങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്.

ആശുപത്രിയിലെ കിടക്കകള്‍ ഒഴിച്ചിടാനും സർക്കാർ നിർദേശമുണ്ട്. ഇത്രയധികം മുന്നൊരുക്കങ്ങളോടെ പാക് സർക്കാർ ഈ ദിവസത്തെ നേരിടുന്നത് എന്തുകൊണ്ടാണ്?. പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാനെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പ്രതിഷേധമാർച്ച്‌ സംഘടിപ്പിക്കുന്നത് അന്നാണ്.

അഴിമതി ആരോപണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഇമ്രാൻ ഖാൻ 2023 മുതല്‍ അഡിയാല ജയിലില്‍ കഴിയുകയാണ്. ജയിലില്‍ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളാണെന്ന വാർത്തകള്‍ക്കിടെയാണ് ഇത്തരമൊരു പ്രതിഷേധം പാർട്ടി സംഘടിപ്പിക്കുന്നത്. എന്നാല്‍ പാക് സർക്കാർ ഈ പ്രതിഷേധത്തെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. ഒരു അട്ടിമറി സാദ്ധ്യതയും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

കണ്ടെയ്നറുകള്‍ യോജിപ്പിച്ച്‌ 'മതില്‍'

പ്രതിഷേധത്തെ നേരിടാൻ പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ 20,000 ഓളം ഷിപ്പിംഗ് കണ്ടെയ്നറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വെല്‍ഡ് ചെയ്ത് യോജിപ്പിച്ച്‌ പുറത്തേക്ക് അഭിമുഖമായി നില്‍ക്കുന്ന രീതിയിലാണ് ഇവ ഘടിപ്പിച്ചിരിക്കുന്നത്. മാർച്ച്‌ തടയാൻ നേരത്തെയും ഇത്തരത്തില്‍ കണ്ടെയ്നറുകള്‍ സർക്കാർ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ആ സമയങ്ങളില്‍ പ്രതിഷേധക്കാർ അതിന് മുകളില്‍ കയറുകയും തള്ളിയിടുകയും ചെയ്തിരുന്നു.

 അതിനാലാണ് ഇത്തവണ ഇവ പരസ്പരം വെല്‍ഡ് ചെയ്ത് ഉറപ്പിച്ചത്. കൂടാതെ മണലും ചരലും നിറച്ച്‌ കണ്ടെയ്നറുകള്‍ നീക്കാൻ കഴിയാത്ത രീതിയിലാണ് ഒരുക്കുന്നത്.

ഇസ്ലാമാബാദിലെ 'റെഡ് സോണി'ലെ പ്രധാന കേന്ദ്രങ്ങളിലും അറ്റോക്കുമായി ബന്ധിപ്പിക്കുന്ന പാതയിലുമാണ് കണ്ടെയ്നറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. അറ്റോക്കില്‍ പിടിഐ ആണ് അധികാരത്തിലുള്ളത്.  സെപ്തംബർ 27ന് മാർച്ച്‌ അവിടെ നിന്നായിരിക്കും തുടങ്ങുന്നത്. ഇസ്ലാമാബാദിനെയും റാവർപിണ്ടിയെയും ബന്ധിപ്പിക്കുന്ന പാതകളിലും കണ്ടെയ്നറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ബലം പ്രയോഗിച്ചാല്‍ പോലും വശങ്ങളിലേക്ക് നീക്കാൻ കഴിയാത്ത പുറംഭാഗത്ത് ആണികള്‍ ഘടിപ്പിച്ച്‌ പ്രത്യേക കണ്ടെയ്നറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇമ്രാൻ ഖാന്റെ മുൻ നിയമോപദേഷ്ടാവും അഭിഭാഷകനുമായ ഹൈദർ മജീദ് എക്സില്‍ കുറിച്ചു. ഇസ്ലാമാബാദിലുടനീളം സ്ഥാപിച്ചുട്ടുള്ള ഇത്തരം കണ്ടെയ്നറുകളെ പലരും 'ഗ്രേറ്റ് വാള്‍ ഓഫ് ചൈന 2.0' എന്നാണ് വിശേഷിപ്പിച്ചത്.

മാസ് കാഷ്വാലിറ്റി

പ്രതിഷേധത്തില്‍ 'മാസ് കാഷ്വാലിറ്റി' ഉണ്ടാകാൻ ഇടയുണ്ടെന്നും കരുതപ്പെടുന്നു. അതിനാല്‍ ആശുപത്രികളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മാസ് കാഷ്വാലിറ്റി' മുന്നില്‍ കണ്ട് 100 യൂണിറ്റ് രക്തമെങ്കിലും ആശുപത്രിയില്‍ കരുതണമെന്ന് സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്. വലിയ കുഴപ്പമില്ലാത്ത രോഗികളെ ഡിസ്ചാർഡ് ചെയ്ത കിടക്കകള്‍ ഒഴിച്ചിടാനും നിർദേശമുണ്ട്.

മുൻകൂട്ടി നിശ്ചയിച്ച അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവച്ചിട്ടുണ്ട്. ആംബുലൻസ് ഡ്രൈവർ, മെഡിക്കല്‍, സപ്പോർട്ട് സ്റ്റാഫുകളുടെ എല്ലാ അവധികളും അടിയന്തരമായി റദ്ദാക്കി. നിലവില്‍ അവധിയിലുള്ള ജീവനക്കാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാമാബാദിലെ ആശുപത്രികളില്‍ സെപ്തംബർ 30 വരെ അതീവ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.

 20,000ലധികം പൊലീസ് ഉദ്യോഗസ്ഥർ

മാർച്ചിന് മുൻപ് പഞ്ചാബ്, സിന്ധ് സ്ഥലങ്ങളില്‍ നിന്ന് 20,000ലധികം പൊലീസ് ഉദ്യോഗസ്ഥരെ ഇസ്ലാമാബാദിലേക്ക് എത്തിക്കുന്നുണ്ട്.
റാവല്‍പിണ്ടി, അറ്റോക്ക്, ത്സലം, മിയാൻവാലി എന്നിവിടങ്ങളില്‍ അർദ്ധസൈന്യത്തെയും വിന്യസിക്കാൻ സർക്കാർ അറിയിച്ചതായാണ് റിപ്പോർട്ട്.

നിരവധി സംഘടനകളുടെ പിന്തുണ

ഇന്ധനവിലയിലെ കുതിച്ചുചാട്ടത്തിനെതിരെ ജമാഅത്തെ ഇസ്ലാമി പ്രതിഷേധം ആരംഭിക്കുകയും പിടിഐയുടെ മാർച്ചിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മാർച്ചില്‍ കർഷകരും പങ്കുചേരുമെന്നാണ് റിപ്പോർട്ട്. 'കിസൻ ഇത്തിഹാദ് പാകിസ്ഥാൻ' പോലുള്ള സംഘടനങ്ങളും പിടിഐയ്ക്കൊപ്പം പ്രതിഷേധിക്കും.

അങ്ങനെയാണെങ്കില്‍ പാകിസ്ഥാൻ വലിയ ഒരു ജനകീയ പ്രക്ഷോഭത്തിനായിരിക്കും അന്ന് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇസ്ലാമാബാദിലേക്കുള്ള പ്രതിഷേധം എത്രത്തോളം വലുതാകുമെന്ന് ഉറപ്പില്ലെന്നതിനാല്‍ സർക്കാർ പരിഭ്രാന്തരാണെന്ന് അല്‍ ജസീറയുടെ പാകിസ്ഥാൻ ലേഖകനായ കമല്‍ ഹൈദർ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !