ജിബൂട്ടി: സൗദി അറേബ്യയ്ക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങള്‍ ബാബ് അല്‍ മന്ദബ് ജലപാതയിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനും പശ്ചിമേഷ്യൻ മേഖലയുടെ സുരക്ഷയ്ക്കും കടുത്ത ഭീഷണിയാകുന്നതായി റിപ്പോർട്ട്.
ഹോർമൂസ് കടലടക്കിന് പിന്നാലെ ചെങ്കടലിലെ ബാബ് അല്‍ മന്ദബും അടയ്ക്കുമോ എന്ന് ആശങ്കയില്‍ ലോക രാജ്യങ്ങള്‍. കടലിടുക്കില്‍ ഹൂതികള്‍ മൈനുകള്‍ സ്ഥാപിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കരയില്‍ ട്രഞ്ചുകള്‍ സ്ഥാപിച്ച് നിരീക്ഷണത്തിന് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ മേഖലയിലെ ക്രമസമാധാന തകർച്ചയിലും കപ്പല്‍ ഗതാഗത തടസ്സത്തിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.അന്താരാഷ്ട്ര സമുദ്ര പാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാള്‍. വ്യാപാര ആവശ്യങ്ങള്‍ക്കായി ഈ ജലപാതയെ വൻതോതില്‍ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് മേഖലയിലെ സംഘർഷങ്ങള്‍ സാമ്പത്തികമായും കപ്പല്‍ ഗതാഗതപരമായും വലിയ തിരിച്ചടിയാണ്.
സമുദ്ര പാതകള്‍ സുരക്ഷിതമാക്കാൻ ലോകം ഒന്നിക്കണമെന്ന് ഖത്തറും ആവശ്യപ്പെട്ടു. ജലപാതകള്‍ അടച്ചിടുന്നത് സാധാരണ സംഭവമായി കാണാനാകില്ലെന്നും അത് ഖത്തറിനും അന്താരാഷ്ട്ര സമൂഹത്തിനും ഒരുപോലെ അസ്വീകാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം മാധ്യമ വിഭാഗം ഡയറക്ടർ പ്രതികരിച്ചു.
ഹോർമുസ് അടഞ്ഞതിന്റെ കെടുതികള്‍ ലോകം അനുഭവിക്കുകയാണ്. സമുദ്ര പാതകള്‍ സുരക്ഷിതമാക്കാൻ ലോകം ഒന്നിക്കണം. സമാധാന ശ്രമങ്ങള്‍ക്ക് കിട്ടുന്ന ഒരു നിമിഷം പോലും പാഴാക്കില്ലെന്നും ബാബ് അല്‍ മൻദബ് കൂടി അടച്ചാല്‍ താങ്ങാനാകില്ലെന്നും ഖത്തർ പറയുന്നു.
അതിനിടെ ഭൂഗർഭ ആണവ നിലയങ്ങളില്‍ നിർമാണ പ്രവർത്തനങ്ങള്‍ തുടങ്ങാൻ ഇറാൻ നീക്കം ആരംഭിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. ആക്രമണങ്ങളില്‍ നിന്ന് സുരക്ഷ ഒരുക്കാൻ എന്നാണ് വിശദീകരണം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.