വ്യക്തമായ തെളിവുകള്‍: കോക്രോച്ച്‌ ജനതാ പാര്‍ട്ടി നേതാക്കള്‍ക്ക് 'രാജ്യവിരുദ്ധ' ബന്ധം? ഫോണ്‍ രേഖകളും ഇമെയിലുകളും കണ്ടെത്തി,

വ്യക്തമായ തെളിവുകള്‍: കോക്രോച്ച്‌ ജനതാ പാര്‍ട്ടി നേതാക്കള്‍ക്ക് 'രാജ്യവിരുദ്ധ' ബന്ധം? ഫോണ്‍ രേഖകളും ഇമെയിലുകളും കണ്ടെത്തി,

ന്യൂഡല്‍ഹി: കോക്രോച്ച്‌ ജനതാ പാര്‍ട്ടിയിലെ പ്രധാന നേതാക്കള്‍ക്ക് രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചതായി ദല്‍ഹി പൊലീസ്.

വെറും ആരോപണങ്ങള്‍ മാത്രമല്ല, ഫോണ്‍ രേഖകള്‍, ഇമെയിലുകള്‍, കൂടിക്കാഴ്ചകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പാര്‍ട്ടി നേതാക്കളായ അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവര്‍ക്ക് രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് പൊലീസ് വാദം. 

രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആസൂത്രണം, സാമ്പത്തിക സഹായം, വിവിധ പരിപാടികളുടെ നടത്തിപ്പ് എന്നിവയില്‍ ഇവര്‍ക്ക് ഇത്തരം ശക്തികളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.

ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട ആസൂത്രണം, സാമ്പത്തിക സഹായം, നടപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനായി ഫോണ്‍ സംഭാഷണങ്ങളുടെ രേഖകള്‍, ഇമെയില്‍ വിവരങ്ങള്‍, വിവിധ വ്യക്തികളുമായുള്ള കൂടിക്കാഴ്ചകളുടെ ചിത്രങ്ങള്‍ എന്നിവ അന്വേഷണ സംഘം ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. 

മൂന്ന് നേതാക്കള്‍ക്കും ജിഹാദി സംഘടനകളുമായി ബന്ധമുണ്ടോയെന്നതും അന്വേഷണത്തിന്റെ പരിധിയിലുണ്ടെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇവരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന നടപടികള്‍ തുടരുകയാണ്. 

അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് പേരെയും ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുമോ എന്നതിലാണ് ഇനി ശ്രദ്ധ. നിലവില്‍ അറസ്റ്റുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !