തിരുവനന്തപുരം: മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. കിളിമാനൂര്‍ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മന്‍സിലില്‍ വൈ എസ് അന്‍വര്‍ (48) ആണ് മരിച്ചത്. ഉദരരോഗത്തിന് ചികിത്സയിലായിരുന്നു
അന്‍വര്‍. മകളുടെ വിവാഹദിനമായ 10ന് രാവിലെ രോഗം മൂര്‍ഛിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. 4 മണിയോടെയാണ് മരണം സംഭവിച്ചത്. കെഎസ്ആര്‍ടിസി നെടുമങ്ങാട് ഡിപ്പോയില്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ആണ് അന്‍വര്‍. കണ്ണൂരില്‍ നിന്ന് മൂന്ന് ആഴ്ച മുന്‍പാണ് സ്ഥലം മാറി എത്തിയത്. കബറടക്കം ഇന്നു (11) 9ന് പോങ്ങനാട് വെണ്ണിച്ചിറ ജമാഅത്തില്‍.
0
വെള്ളിയാഴ്ച, സെപ്റ്റംബർ 11, 2026





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.