വാഷിങ്ടൺ : ഡാലസിൽ നടന്ന 2026ലെ റിപ്പബ്ലിക്കൻ കൺവെൻഷനിൽ സംസാരിക്കവെ വോട്ടർമാരെ കയ്യിലെടുക്കാൻ വമ്പൻ പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വിജയിക്കുകയാണെങ്കിൽ, രാജ്യത്തെ പ്രായപൂർത്തിയായ ഓരോ പൗരനും 5000 ഡോളർ വീതം നൽകുമെന്നാണ് ട്രംപ് വാഗ്ദാനം ചെയ്തിരിക്കുന്നത്.തന്റെ ഭരണത്തിന് കീഴിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ വലിയ കുതിച്ചുചാട്ടം നടത്തിയെന്നും രാജ്യം ധാരാളം പണം സമ്പാദിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. വൻ സാമ്പത്തിക വിജയം നേടിയതുകൊണ്ടാണ് ഈ വാഗ്ദാനം നൽകാൻ കഴിയുന്നതെന്നും, ഹൗസിലും സെനറ്റിലും റിപ്പബ്ലിക്കൻമാർ ജയിച്ചാൽ സാമ്പത്തിക ശക്തിയുടെ ബലത്തിൽ ഓരോ പൗരനും ഈ ഡിവിഡന്റ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ 27 കോടിയോളം വരുന്ന പ്രായപൂർത്തിയായ പൗരന്മാർക്ക് ഇത്രയും വലിയ തുക വീതം നൽകുന്നതിനുള്ള ഭീമമായ ചെലവ് എങ്ങനെ കണ്ടെത്തുമെന്നോ, പണം എങ്ങനെ വിതരണം ചെയ്യുമെന്നോ ട്രംപ് വിശദീകരിച്ചിട്ടില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
മുൻപ് സമാനമായ രീതിയിൽ താരിഫ് റിബേറ്റ് ചെക്കുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്തപ്പോൾ അതിന് നിയമനിർമ്മാണം ആവശ്യമാണെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പ്രതികരിച്ചിരുന്നു.
സമീപകാല സർവേകളിൽ ജനപ്രീതി ഇടിഞ്ഞതും, ഏഴ് മാസത്തിലേറെയായി തുടരുന്ന ഇറാൻ സംഘർഷവും, രാജ്യത്തെ ഉയർന്ന ജീവിതച്ചെലവും എണ്ണവിലയും ട്രംപിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ നഷ്ടപ്പെട്ട ജനപിന്തുണയും സ്വാധീനവും തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടം ഇത്തരം പുതിയ സാമ്പത്തിക പദ്ധതികൾ പ്രഖ്യാപിക്കുന്നത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.