പപത്തനംതിട്ട: ശബരിമലയിലെ സ്വർണക്കിരീടവും കവർന്നതായി സൂചന. തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തർ 2012 ല്‍ സമർപ്പിച്ച 55. 72 പവൻ തൂക്കമുള്ള സ്വർണക്കിരീടം ആണ് കാണാതായത്.
ദേവസ്വം രജിസ്റ്ററില്‍ സ്വർണക്കിരീടത്തിന്‍റെ കണക്കുണ്ടെങ്കിലും ആറന്മുളയിലെ സ്ട്രോങ്ങ് റൂമില്‍ ഉള്ളത് മുക്കുപണ്ടം എന്നാണ് വിവരം. സ്വർണ്ണകൊള്ളയുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യുരിയുടെ കണക്കെടുപ്പ് തുടരുന്നതിനിടെയാണ് കിരിടം നഷ്ടമായെന്ന കണ്ടെത്തല്‍. അന്തിമ പരിശോധനാ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയില്‍ സമർപ്പിക്കും.ശബരിമലയില്‍ ഭക്തർ സമർപ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ അവിടുത്തെ സ്ട്രോങ്ങ് റൂമില്‍ സൂക്ഷിക്കാതെ ആറന്മുളയിലെ സുരക്ഷിതമായ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റണമെന്നാണ് ചട്ടം. എന്നാല്‍ സ്വർണ്ണകിരീടം ആറന്മുളയില്‍ എത്തിയില്ലെന്നാണ് വിവരം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.