കാസർഗോഡ്: നീലേശ്വരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു പൊട്ടിവീണ പ്ലാറ്റ്ഫോമില്‍ കുടുങ്ങി യാത്രക്കാരിയായ യുവതിയുടെ ഇടതുകാലിന്റെ എല്ലില്‍ പൊട്ടല്‍ സംഭവിച്ചു.
നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്കു സമീപത്തെ മത്സ്യത്തൊഴിലാളി മുഹമ്മദ്കുഞ്ഞിയുടെ മകള്‍ കുഞ്ഞായിഷയ്ക്കാണ് (39) ഗുരുതരമായി പരുക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് പയ്യന്നൂരില്‍നിന്നു കാഞ്ഞങ്ങാട്ടേക്കു പോവുകയായിരുന്ന ബസ് പടന്നക്കാട് ഐങ്ങോത്തു കഴിഞ്ഞപ്പോഴാണ് ഈ അപകടം ഉണ്ടായത്.വലിയ ശബ്ദത്തില്‍ ബസിന്റെ ടയർ പൊട്ടിയതിനൊപ്പം പ്ലാറ്റ്ഫോം തകരുകയായിരുന്നു. ബസിന്റെ പിന്നിലെ ടയറിന്റെ മുകള്‍ഭാഗത്തെ സീറ്റിലായിരുന്നു കുഞ്ഞായിഷ ഇരുന്നിരുന്നത്. പ്ലാറ്റ്ഫോം തകർന്ന് താഴേക്ക് വീണ ഇവർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എല്ല് പുറത്തേക്കുതള്ളിയ നിലയിലായിരുന്നു.
തുടർന്ന്, കെഎസ്ആർടിസി ജീവനക്കാർ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയമാക്കി. കുഞ്ഞായിഷയും ഭർത്താവും തയ്യല്‍ത്തൊഴിലാളികളാണ്. സംഭവത്തില്‍ കാഞ്ഞങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.