സ്വര്‍ണഖനി തകര്‍ന്ന് വീണു: സുഡാനില്‍ 11 തൊഴിലാളികള്‍ മരിച്ചു നിരവധി പേര്‍ക്ക് പരിക്ക്,

സ്വര്‍ണഖനി തകര്‍ന്ന് വീണു: സുഡാനില്‍ 11 തൊഴിലാളികള്‍ മരിച്ചു നിരവധി പേര്‍ക്ക് പരിക്ക്,

സുഡാൻ: വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു. സംഭവത്തില്‍ മുപ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

സുഡാനില്‍ ഉടനീളമുള്ള ആയിരത്തോളം ചെറുകിട ഖനികളിലൊന്നിലാണ് അപകടം സംഭവിച്ചത്. ഒരാഴ്ചയ്ക്കിടെ സുഡാനിലെ രണ്ടാമത്തെ ഖനിയിലാണ് അപകടം നടക്കുന്നത്. കഴിഞ്ഞ ആഴ്ച പടിഞ്ഞാറന്‍ സുഡാനിലെ മറ്റൊരു സ്വര്‍ണഖനിയിലുണ്ടായ അപകടത്തില്‍ 82 പേരാണ് കൊല്ലപ്പെട്ടത്. 2023 ഏപ്രില്‍ മുതല്‍ സുധാന്‍ സേനയും പാരാമിലിറ്ററി റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസും(ആര്‍ എസ് എഫ്) തമ്മില്‍ രാജ്യത്ത് യുദ്ധം തുടരുകയാണ്. 

ആര്‍ എസ് എഫിന്റെ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് വലിയ തോതില്‍ രാജ്യത്തിന് പുറത്തേക്ക് സ്വര്‍ണക്കള്ളക്കടത്ത്  നടക്കുന്നുണ്ട്. സ്വര്‍ണ ഉത്പാദന കേന്ദ്രങ്ങളായ ദാര്‍ഫുര്‍, കോര്‍ദോഫാന്‍ പ്രദേശങ്ങള്‍ ആര്‍ എസ് എഫിന്റെ കീഴിലാണെന്ന് യു എന്‍ നിയോഗിച്ച വിദഗ്ധര്‍ പറയുന്നു.

സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തത് കൊണ്ടാണ് സുഡാനിലെ ഖനികളില്‍ അപകടങ്ങള്‍ സ്ഥിരം സംഭവമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസവേതനത്തില്‍ നിരവധി യുവാക്കളാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നു.

ഖനനത്തിനായി മതിയായ ഉപകരണങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും കൈകളും ഷവലുകളും പിക്കാസുകളും ഉപയോഗിച്ചാണ് ഇവിടെ ഖനന പ്രവൃത്തികള്‍ നടന്നതെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാസവസ്തുക്കളില്‍ നിന്നുള്ള വിഷബാധയും ഇത്തരം അപകടങ്ങളും ഖനികളിലെ തൊഴിലാളികളുടെ ജീവനെടുക്കുന്നത് സ്ഥിരംസംഭവമാണെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ തൊഴിലാളികള്‍ ആരോപിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !