ന്യൂഡൽഹി: ഇന്ത്യയിൽ ഒക്ടോബർ 15 മുതൽ യുപിഐ (UPI) ഇടപാടുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്താൻ തീരുമാനം. 2,000 രൂപയ്ക്ക് മുകളിലുള്ള നിശ്ചിത ഇടപാടുകൾക്കാണ് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) അഥവാ സർവീസ് ചാർജ് ബാധകമാകുന്നത്.
എന്നാൽ ഈ പുതിയ മാറ്റം സാധാരണ ഉപഭോക്താക്കളെയോ ചെറുകിട വ്യാപാരികളെയോ യാതൊരുവിധത്തിലും ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. പ്രതിമാസം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ യുപിഐ വഴി വരുമാനം നേടുന്ന വൻകിട വ്യാപാരികൾ മാത്രമാണ് ഈ ഫീസ് നൽകേണ്ടി വരിക.സാധാരണ ഉപഭോക്താക്കൾ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോഴോ സേനങ്ങൾ ഉപയോഗിക്കുമ്പോഴോ അധിക തുക നൽകേണ്ടതില്ല. പണം നൽകിയാലും കാർഡും യുപിഐയും ഉപയോഗിച്ചാലും ഉൽപ്പന്നങ്ങളുടെ നിലവിലുള്ള വില തന്നെ നൽകിയാൽ മതിയാകും.
കൂടാതെ, വ്യക്തികൾ തമ്മിൽ നടത്തുന്ന പണമിടപാടുകൾക്കും (P2P), വൈദ്യുതി ബിൽ, ഒടിടി, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) തുടങ്ങിയ യുപിഐ ഓട്ടോപേ സേനങ്ങൾക്കും പൂർണ്ണമായും സർവീസ് ചാർജ് ഒഴിവാക്കിയിട്ടുണ്ട്.
പ്രതിമാസം ഒരു ലക്ഷം രൂപ വരെ യുപിഐ ക്യൂആർ (QR) കോഡ് വഴി സ്വീകരിക്കുന്ന വഴിയോര കച്ചവടക്കാർ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാരികൾക്ക് സർവീസ് ചാർജ് നൽകേണ്ടതില്ല. ഇവരുടെ ഇടപാടുകൾ 2,000 രൂപയ്ക്ക് മുകളിലായാൽ പോലും ഫീസ് ഈടാക്കില്ല. എന്നാൽ, തുടർച്ചയായ മൂന്ന് മാസം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം ലഭിക്കുന്ന വ്യാപാരികളെ ബാങ്കുകൾ ‘പി2എം’ (P2M) കാറ്റഗറിയിലേക്ക് മാറ്റുകയും, അതിനുശേഷം അവർ ഫീസ് പരിധിയിൽ വരികയും ചെയ്യും.
വൻകിട ബിസിനസുകാർ 2,000 രൂപയ്ക്ക് മുകളിൽ നടത്തുന്ന ഓരോ ഇടപാടിനും 0.4 ശതമാനം തുകയും അതിന്റെ ജിഎസ്ടിയുമാണ് ബാങ്കുകൾക്ക് ഫീസായി നൽകേണ്ടത്. അതേസമയം, 2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇവർക്കും ഫീസില്ല.
75,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഈടാക്കാവുന്ന പരമാവധി ഫീസ് 300 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് അഞ്ച് രൂപ മാത്രമാണ് നിരക്ക്.
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണം സ്വീകരിക്കുമ്പോൾ വ്യാപാരികൾ നൽകേണ്ടി വരുന്ന ഉയർന്ന എംഡിആർ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ യുപിഐ നിരക്കുകൾ വളരെ കുറവാണ്. ക്രെഡിറ്റ് കാർഡുകൾക്ക് 1.5 മുതൽ 2.5 ശതമാനം വരെയും ഡെബിറ്റ് കാർഡുകൾക്ക് 0.90 ശതമാനം വരെയുമാണ് സർവീസ് ചാർജ് വരുന്നത്. ഇതിനു പകരമായാണ് യുപിഐയിൽ വൻകിടക്കാർക്ക് കുറഞ്ഞ നിരക്കായ 0.4 ശതമാനം മാത്രം സർവീസ് ചാർജ് ചുമത്തുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.