കാനഡ: ഒന്റാരിയോയിൽ ഇന്ത്യൻ വംശജയായ യുവതി ക്രൂരമായി കൊല്ലപ്പെട്ടു. രാമൻ ദേവി എന്ന യുവതിയാണ് സ്വന്തം വീട്ടിൽ വെച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവായ മൻദീപ് സിങ്ങിനെ (41) കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു. പങ്കാളിയിൽ നിന്നുള്ള ഗാർഹിക പീഡനത്തെ തുടർന്നുണ്ടായ മരണമാണിതെന്ന് പൊലീസ് വ്യക്തമാക്കി.സെപ്റ്റംബർ 15-ന് സമ്മർസൈഡ് മേഖലയിലെ ചെൽട്ടൺ റോഡിലുള്ള ഇവരുടെ വീട്ടിലാണ് ദാരുണമായ സംഭവം നടന്നത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോൾ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു രാമൻ ദേവിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അക്രമം നടക്കുമ്പോൾ മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നുവെങ്കിലും അവർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രാമൻ ദേവിയുടെ അമ്മ കുട്ടികളുമായി നിലവിളിച്ചുകൊണ്ട് വീട്ടിൽ നിന്ന് പുറത്തേക്ക് ഓടിവരുന്നത് കണ്ടതായി അയൽവാസികൾ മാധ്യമങ്ങളോട് പറഞ്ഞു.
രജിസ്റ്റേർഡ് മസാജ് തെറാപ്പി കോഴ്‌സിൽ പഠനം നടത്തിവരികയായിരുന്ന രാമൻ ദേവി, പഠനം പൂർത്തിയാക്കാൻ അഞ്ച് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കൊല്ലപ്പെട്ടത്. നാല് വയസ്സുള്ള മകനും ഏഴ് വയസ്സുള്ള മകളുമാണ് ഇവർക്കുള്ളത്. കുട്ടികളെ പരിചരിക്കുന്നതിനായി രാമൻ ദേവിയുടെ അമ്മ ഇന്ത്യയിൽ നിന്നും കാനഡയിൽ എത്തിയിട്ടുണ്ടായിരുന്നു.
പഠനം പൂർത്തിയാക്കി സ്വന്തമായി ജോലി കണ്ടെത്താനുള്ള കഠിനമായ ശ്രമത്തിലായിരുന്നു രാമൻ ദേവിയെന്നും, കുട്ടികളും കുടുംബവുമായിരുന്നു അവരുടെ ലോകമെന്നും അയൽക്കാരിയും സുഹൃത്തുമായ സാന്ദ്ര സാഞ്ചസ് ഓർത്തെടുത്തു.
കുട്ടികളെയും രാമൻ ദേവിയുടെ അമ്മയെയും സാമ്പത്തികമായി സഹായിക്കുന്നതിനായി സാന്ദ്ര സാഞ്ചസിന്റെ നേതൃത്വത്തിൽ ‘GoFundMe’ വഴി സഹായനിധി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ‘ഗുരുദ്വാര ലണ്ടൻ സിഖ് സൊസൈറ്റി’യും കുടുംബത്തിനായി പ്രത്യേക ധനസമാഹരണം ആരംഭിച്ചു.
കേസിലെ പ്രതിയായ മൻദീപ് സിങ്ങിനെ സെപ്റ്റംബർ 18-ന് എൽജിൻ-മിഡിൽസെക്സ് ഡിറ്റൻഷൻ സെന്ററിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴി കോടതിയിൽ ഹാജരാക്കി. കോടതി നടപടികൾക്കായി പ്രതി പഞ്ചാബി ഭാഷാ പരിഭാഷകന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.