കൊച്ചി: പാലാരിവട്ടത്ത് വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ വിവസ്ത്രരാക്കി സ്വർണവും പണവുമടക്കം കവർന്ന കേസില്‍ ആറു പ്രതികള്‍ പിടിയില്‍.ഇതില്‍ രണ്ടുപേർ അന്യസംസ്ഥാന തൊഴിലാളികളാണ്.
നാലുമലയാളികളും അന്യസംസ്ഥാന തൊഴിലാളികളും അടങ്ങുന്ന സംഘമാണ് വാടകവീട്ടില്‍ അതിക്രമിച്ചു കയറി താമസക്കാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും സ്ത്രീകളുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ച് അപമാനിച്ചും കവർച്ച നടത്തിയത്. പാലാരിവട്ടം സംസ്കാര ജംഗ്ഷന് സമീപമുള്ള വീടക വീട്ടിലായിരുന്നു അതിക്രമം നടന്നത്.അസാം, ബംഗാള്‍ സ്വദേശികളായ പുരുഷൻമാരും സ്ത്രീകളും ഉള്‍പ്പെടെ ഏഴുപേർ താമസിച്ചിരുന്ന വീട്ടില്‍ പുലർച്ചെയായിരുന്നു അതിക്രമം. മാരാകയുധങ്ങളുമായി എത്തിയ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി വാതിലുകള്‍ അകത്ത് നിന്ന് പൂട്ടിയതായി എഫ്.ഐ.ആറില്‍ പറയുന്നു.
തൊഴിലാളികളെ ഇവർ ശാരീരികമായും ഉപദ്രവിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്നു സ്ത്രീകളുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ചുമാറ്റിയ ശേഷം ഇതിലൊരാളുടെ ഒരുപവന്റെ മാലയും മറ്റൊരാളുടെ 4 ഗ്രാമിന്റെ സ്വർണക്കമ്മലുകൾ കവർുകയും ചെയ്തു.
3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈല്‍ ഫോണുകള്‍, 1.20 ലക്ഷം രൂപ, പഴ്സ്, എ.ടി.എം കാർഡുകള്‍, ഐ.ഡി കാർഡുകള്‍ , 120000 രൂപവില വരുന്ന സ്വർണമാല,, 60000 രൂപ വിലവരുന്ന സ്വർണക്കമ്മല്‍ എന്നിവ ഉള്‍പ്പെടെ 6.05 ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികള്‍ തട്ടിയെടുത്തത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.