ലോകത്തിന്റെ ഏതു കോണിലായാലും ഞങ്ങളുടെ കൈകള്‍ എത്തിയിരിക്കും'; ഞങ്ങളോട് മുട്ടാന്‍ നില്‍ക്കേണ്ട, മുന്നറിയിപ്പുമായി നെതന്യാഹു,

ലോകത്തിന്റെ ഏതു കോണിലായാലും ഞങ്ങളുടെ കൈകള്‍ എത്തിയിരിക്കും'; ഞങ്ങളോട് മുട്ടാന്‍ നില്‍ക്കേണ്ട, മുന്നറിയിപ്പുമായി നെതന്യാഹു,

ടെല്‍ അവീവ്: തങ്ങളോട് മുട്ടാന്‍ നില്‍ക്കേണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ശത്രുക്കളെ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഇസ്രായേല്‍ സൈന്യം തേടിപ്പിടിച്ചിരിക്കുമെന്നും നെതന്യാഹു പറഞ്ഞു.

ഐഡിഎഫ് വ്യോമസേനയുടെ ടെല്‍ നോഫ് ബേസില്‍ സംസാരിക്കുകയായിരുന്നു നെതന്യാഹു. ഇസ്രയേലില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശത്രുക്കള്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനയുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി

സൈനികരുടെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത നേട്ടങ്ങള്‍ ഉപേക്ഷിച്ച് പിന്മാറാന്‍ ഇസ്രയേലിന് മേല്‍ വലിയ സമ്മര്‍ദമുണ്ടെന്ന് നെതന്യാഹു പറഞ്ഞു. 'നമുക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് പിന്മാറാന്‍ വലിയ സമ്മര്‍ദ്ദവുമുണ്ട്. നമ്മുടെ പോരാളികള്‍ ധീരതയിലൂടെ നേടിയെടുത്ത കാര്യങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ല.

 തെരഞ്ഞെടുപ്പിന് മുന്‍പായി നമ്മളെ ആക്രമിക്കാന്‍ ശത്രുക്കള്‍ ശ്രമിക്കുമെന്ന് സൂചനയുണ്ട്. അവര്‍ക്കൊരു സന്ദേശം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഞങ്ങളോട് മുട്ടാന്‍ നില്‍ക്കേണ്ട, ഇപ്പോഴും എപ്പോഴും. ഞങ്ങളുടെ കൈകള്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും നിങ്ങളിലേക്ക് എത്തും'- നെതന്യാഹു പറഞ്ഞു.

ഗാസയിലെയും ലെബനനിലെയും സൈനിക നടപടികളെക്കുറിച്ചും നെതന്യാഹു പറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ നൂറിലധികം ഭീകരരെയാണ് ഇസ്രയേല്‍ വധിച്ചത്. ഹമാസിന്റെ വടക്കന്‍ ഗാസ ബ്രിഗേഡ് കമാന്‍ഡറെ വധിച്ചു. ഇതിന് മുന്‍പും പലരെയും നമ്മള്‍ ഇല്ലാതാക്കിയിട്ടുണ്ട്.

 ഗാസയില്‍ മാത്രം നൂറിലധികം ഭീകരരെയാണ് ഈ ആഴ്ചകളില്‍ വധിച്ചത്. ലെബനനിലും ഇസ്രയേല്‍ സൈന്യം ശക്തമായി ഇടപെടുന്നുണ്ട്. അലി താഹര്‍ റിഡ്ജില്‍ നമ്മള്‍ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകുമല്ലോ എന്നും ബെഞ്ചമിന്‍ നെതന്യാഹു ചോദിച്ചു

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പരിഭ്രാന്തി പരത്തുന്നു'

അതേസമയം, ഇസ്രയേലില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന നെതന്യാഹുവിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഒക്ടോബര്‍ 27 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നെതന്യാഹു ഭീതി പരത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് കുറ്റപ്പെടുത്തി. ആക്രമണ സാധ്യത സംബന്ധിച്ച് സൂചന ലഭിച്ചെങ്കില്‍, നെതന്യാഹു അടിയന്തരമായി സുരക്ഷാ വിശദീകരണം നടത്തണമെന്നും ലാപിഡ് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. ജനങ്ങളെ പരിഭ്രാന്തരാക്കേണ്ട കാര്യമില്ല. ഒക്ടോബര്‍ 7-ന് മുമ്പുള്ള എല്ലാ മുന്നറിയിപ്പുകളും നെതന്യാഹു അവഗണിച്ചു. എന്നാല്‍ ഇപ്പോള്‍, തെരഞ്ഞെടുപ്പിന് 28 ദിവസം മാത്രം ശേഷിക്കെ, അദ്ദേഹം പെട്ടെന്ന് ഭീതി പരത്തുന്നതില്‍ വ്യാപൃതനായിരിക്കുകയാണ്. ഇസ്രയേലി സൈനിക താവളങ്ങള്‍ 'തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോകള്‍ ചിത്രീകരിക്കുന്നതിനുള്ള വേദികളല്ല' എന്നും യെയര്‍ ലാപിഡ് കൂട്ടിച്ചേര്‍ത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network