സാമൂഹികമാധ്യമത്തില്‍ ശ്രീനാരായണ ഗുരുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം; കൊച്ചിയിൽ ഒരാള്‍ അറസ്റ്റില്‍,

സാമൂഹികമാധ്യമത്തില്‍ ശ്രീനാരായണ ഗുരുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം; കൊച്ചിയിൽ ഒരാള്‍ അറസ്റ്റില്‍,

കൊച്ചി: ശ്രീനാരായണ ഗുരുവിനെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ സാമൂഹികമാധ്യമ പോസ്റ്റ് പങ്കുവെച്ചയാള്‍ അറസ്റ്റില്‍. കിടങ്ങൂർ ശ്രീഭദ്ര എല്‍പി സ്കൂളിന് സമീപം കൈതവളപ്പില്‍ വീട്ടില്‍ സുഭാഷി(57)നെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്.

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമുദായത്തെയും എസ്‌എൻഡിപി യോഗവുമായി ബന്ധപ്പെട്ട വ്യക്തികളെയും സാമൂഹികമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമർശം നടത്തിയെന്നാണ് പരാതി. 

2023-ല്‍ കല്ലൂർക്കാട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത മറ്റൊരു കേസില്‍ ഉള്‍പ്പെട്ട ആളാണ് ഇയാള്‍.  ഇൻസ്പെക്ടർ എസ് സുധീഷ് കുമാർ, എസ്‌ഐമാരായ എം അജേഷ്, സികെ രാജേഷ് , എ എസ്‌ഐടി എൻ സ്വരാജ്, സീനിയർ സിപിഒ ലിജോ ജോസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !