ജനീവ: ഫിഫയുടെ തീരുമാനമെടുക്കല്‍ രീതിയില്‍ കൂടുതല്‍ തുറന്ന സമീപനം കൊണ്ടുവരുമെന്ന് പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ.
4.2 ബില്യണ്‍ ഡോളറിന്റെ ലോകകപ്പ് വാണിജ്യാവകാശ വില്‍പ്പന പദ്ധതിയെച്ചൊല്ലി ഫിഫയില്‍ തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് ഇന്‍ഫാന്റിനോയുടെ പ്രതികരണം.ഫിഫയുടെ പ്രവര്‍ത്തനവും തീരുമാനമെടുക്കുന്ന രീതിയും സ്വതന്ത്രമായി പരിശോധിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഇന്‍ഫാന്റിനോ ഈ ആഴ്ച അറിയിച്ചിരുന്നു. ഒക്ടോബര്‍ 15-ന് സൂറിച്ചില്‍ ചേരുന്ന 37 അംഗ ഫിഫ കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ച നടക്കും. 211 അംഗ രാജ്യങ്ങളുടെ ഫുട്ബോള്‍ ഫെഡറേഷനുകളുമായും ആറ് ഭൂഖണ്ഡ ഫുട്ബോള്‍ സംഘടനകളുമായും കൂടിയാലോചന നടത്താനും യോഗത്തില്‍ തീരുമാനമുണ്ടാകും
നേരത്തെ ഇന്‍ഫാന്റിനോ മുന്നോട്ടുവച്ച 4.2 ബില്യണ്‍ ഡോളറിന്റെ പദ്ധതി ഫിഫയുടെ വാണിജ്യാവകാശത്തിന്റെ കുറഞ്ഞത് 20 ശതമാനം നിക്ഷേപകര്‍ക്ക് നല്‍കുന്നതായിരുന്നു. ട്രംപിന്റെ മരുമകന്റെ സഹോദരനായ ജോഷ് കുഷ്നറുമായി ബന്ധപ്പെട്ട നിക്ഷേപകരാണ് പദ്ധതിക്ക് പിന്നിലുണ്ടായിരുന്നത്. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി പിന്നീട് ഉപേക്ഷിച്ചു.
യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസംഘടനയായ യുവേഫ(UEFA) ഉള്‍പ്പെടെയുള്ള സംഘടനകള്‍ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. ഫിഫയുടെ സാമ്പത്തിക കരുതല്‍ശേഖരത്തില്‍നിന്ന് ഓരോ അംഗ ഫെഡറേഷനും 10 മില്യണ്‍ ഡോളര്‍ വീതം നല്‍കാനാകുമെന്നായിരുന്നു അവരുടെ നിലപാട്.
2027 മാര്‍ച്ച് 18-ന് മൊറോക്കോയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇന്‍ഫാന്റിനോ വീണ്ടും മത്സരിക്കാനിരിക്കെയാണ് പുതിയ നീക്കം. തീരുമാനങ്ങള്‍ കൂടുതല്‍ ചര്‍ച്ചയിലൂടെയും പരസ്പര ബഹുമാനത്തോടെയും മുന്നോട്ടുകൊണ്ടുപോകണമെന്നാ






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.