കൊല്ലം: ഭർത്താവിന്റെ ദുരൂഹമരണത്തില്‍ ഉത്തരം തേടി പതിറ്റാണ്ടുകള്‍ പോരാടിയ താരാ വിജയൻ വിടവാങ്ങി. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു അന്ത്യം.
90 വയസായിരുന്നു. പുത്തൻകുളം തലക്കുളം വിജയതാരയില്‍ താരാ വിജയൻ റിട്ടയേർഡ് പഞ്ചായത്ത് സൂപ്രണ്ടായിരുന്നു. ഏരൂർ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു ഭർത്താവ് എസ് വിജയൻ. ഭർത്താവ് മരണപ്പെട്ടതിന്റെ കാരണം കണ്ടെത്താനായി 45 വർഷമാണ് താര പോരാട്ടം നടത്തിയത്. ഭർത്താവിന് നീതി തേടി മക്കളുമായി സെക്രട്ടറിയേറ്റിന് മുന്നിലും സമരമിരുന്നു.മരണകാരണം കണ്ടെത്തിയതിനുശേഷം മാത്രമേ മുടി കെട്ടി വയ്ക്കുകയുള്ളൂവെന്നും ശപഥം ചെയ്തു. പഞ്ചായത്ത് ക്ളർക്കായി സർവീസ് ആരംഭിച്ച് സൂപ്രണ്ടായി വിരമിക്കുന്നതുവരെയും ശപഥം തുടർന്നു.
1981 ജൂണ്‍ 23നാണ് വിജയനെ പഞ്ചായത്ത് ഓഫീസിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ എന്നും പോയി വരുന്നത് ബുദ്ധിമുട്ടായതിനാല്‍ ഓഫീസിലായിരുന്നു വിജയന്റെ താമസം. ജില്ലാ പഞ്ചായത്ത് ഓഫീസിലേയ്ക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ട് കത്ത് നല്‍കിയതിനുശേഷം പഞ്ചായത്ത് ഓഫീസിലേയ്ക്ക് പോയതിന് പിന്നാലെ വിജയനെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
സ്വകാര്യ വ്യക്തികള്‍ നിർമിക്കുന്ന റോഡിനായി അനധികൃതമായി രേഖയുണ്ടാക്കി പഞ്ചായത്ത് ഓഫീസ് കരാറുകാർക്ക് പണം നല്‍കിയെന്ന് വിജയൻ ആരോപിച്ചിരുന്നു. കാണാതായി രണ്ടുദിവസത്തിനുശേഷമാണ് വിവരം ബന്ധുക്കളെ അറിയിച്ചതെന്നതും സംശയമുണർത്തിയിരുന്നു.
മക്കള്‍: നിഷാ വിജയൻ, അഡ്വ.ഷമ്മി വിജയൻ, ഉഷാ വിജയൻ, സുഷാ വിജയൻ. മരുമക്കള്‍: എസ് പ്രദീപ്, ഡോ.ബിസ്‌മി ഗോപാലകൃഷ്ണൻ, എം ആർ വിമല്‍കുമാർ, പരേതനായ കെ എസ് ഷെറിമോൻ. സംസ്‌കാരം ഇന്ന്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.