യുഡിഎഫിന് വൻ തിരിച്ചടി: കയ്യാങ്കളിയില്‍ 'കൈ'വിട്ട് ചിറയിന്‍കീഴ്, രണ്ട് വാര്‍ഡുകളും പാർട്ടിക്ക് നഷ്ടമായി,

യുഡിഎഫിന് വൻ തിരിച്ചടി: കയ്യാങ്കളിയില്‍ 'കൈ'വിട്ട് ചിറയിന്‍കീഴ്, രണ്ട് വാര്‍ഡുകളും പാർട്ടിക്ക് നഷ്ടമായി,

തിരുവനന്തപുരം: ചിറയിന്‍കീഴ് മണ്ഡലത്തില്‍ യുഡിഎഫിന് വന്‍ തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളിലും യുഡിഎഫ് പരാജയപ്പെട്ടു.

രമ്യ ഹരിദാസ് എംഎല്‍എ ഉള്‍പ്പെട്ട കയ്യാങ്കളിയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ തര്‍ക്കം നിലനിന്ന മണ്ഡലത്തിലെ വാര്‍ഡുകളാണ് യുഡിഎഫിന് നഷ്ടമായത്.ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷനില്‍ ഇടതുമുന്നണി അട്ടിമറി വിജയം നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിജിമോള്‍ 359 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി 599 വോട്ടുകള്‍ക്കാണ് വിജയിച്ചിരുന്നത്. ഇതാണ് കോണ്‍ഗ്രസിന് നഷ്ടമായത്.

ചിറയിന്‍കീഴ് മണ്ഡലത്തിലെ മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡും യുഡിഎഫിന് നഷ്ടമായി. വാര്‍ഡില്‍ 139 വോട്ടുകള്‍ക്കാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി രമ്യ വി. തുളസി അട്ടിമറി വിജയം നേടിയത്. കോണ്‍ഗ്രസിന്റെ വാര്‍ഡ് പിടിച്ചെടുത്തതോടെ പഞ്ചായത്തില്‍ ഇനി ഒറ്റയ്ക്കു ഭരിക്കാവുന്ന നിലയിലേക്ക് എല്‍ഡിഎഫ് എത്തിയിരിക്കുകയാണ്.

നിലവില്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെയാണ് ഇടതുമുന്നണി പഞ്ചായത്ത് ഭരിക്കുന്നത്. മണ്ഡലത്തിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം രമ്യ ഹരിദാസ് എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളാണെന്ന്, സംഘര്‍ഷത്തില്‍ അച്ചടക്ക നടപടി നേരിട്ട സജാദ് കുറ്റപ്പെടുത്തി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !