ഗുവാഹട്ടി: അസമില്‍ ഭാര്യയെ ദാരുണമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു.
ഗുവാഹത്തി സ്വദേശിയായ രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആൻഡ് ഹോസ്പിറ്റലില്‍ വൈദ്യപരിശോധന പൂർത്തിയാക്കി പ്രതിയെ ഹാതിഗാവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.പ്രതി പെട്ടെന്ന് പോലീസ് സംഘത്തെ ആക്രമിക്കുകയും ഓടുന്ന വാഹനത്തില്‍ നിന്ന് ചാടുകയുമായിരുന്നു. താഴ്ചയിലേക്ക് വീണ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പോലീസ് ഉടൻ തന്നെ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സെപ്റ്റംബർ 3-നാണ് രാമാനുജ് ഗോസ്വാമി തന്റെ ഭാര്യയായ റിയയെ (25) ഗുവാഹത്തിയിലെ ഫ്ലാറ്റില്‍ വെച്ച് കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഫ്ലാറ്റില്‍ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയല്‍വാസികള്‍ നല്കിയ പരാതിയിലാണ് പോലീസ് പരിശോധന നടത്തിയത്.
തുടര്‍ന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന കറുത്ത പോളിത്തീൻ കവറിനുള്ളില്‍ നിന്ന് റിയയുടെ അറുത്തുമാറ്റിയ തലയും വിരലുകളും പോലീസ് കണ്ടെത്തുകയായിരുന്നു. സെപ്റ്റംബർ 6-ന് പോലീസിന് മുന്നില്‍ കീഴടങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.