ദുരുഹം: 240ലേറെ യാത്രക്കാരുമായി പോയ കപ്പല്‍ നടുക്കടലിൽ അപ്രത്യക്ഷമായി: സർവ്വ സജ്ജീകരണങ്ങളുമായി തെരച്ചില്‍ ,

ദുരുഹം: 240ലേറെ യാത്രക്കാരുമായി പോയ കപ്പല്‍ നടുക്കടലിൽ അപ്രത്യക്ഷമായി: സർവ്വ സജ്ജീകരണങ്ങളുമായി തെരച്ചില്‍ ,

ജക്കാർത്ത: ഇന്തോനേഷ്യയില്‍ 243 യാത്രക്കാരുമായി പോയ കപ്പല്‍ കാണാതായി. പുലർച്ചെയാണ് ജാവ കടലില്‍ വെച്ച്‌ കപ്പലുമായുള്ള ബന്ധം നഷ്ടമായത്. വിർഗോ ട്രാൻസ്പോർട്ട് 8 എന്ന കപ്പലിന് എന്തു സംഭവിച്ചെന്ന് നിലവില്‍ വ്യക്തമല്ല.

കപ്പലിനായുള്ള തെരച്ചില്‍ തുടരുകയാണ്. കപ്പലിലുണ്ടായിരുന്ന 115 പേരെ കണ്ടെത്തിയെന്ന് ഇന്തോനേഷ്യൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഒരു മരണം സ്ഥിരീകരിച്ചു. ബാക്കിയുള്ളവർക്കായി തെരച്ചില്‍ തുടരുകയാണ്. കിഴക്കൻ ജാവയില്‍ നിന്ന് സൗത്ത് കലിമന്താൻ പ്രവിശ്യയിലേക്ക് പോവുകയായിരുന്നു കപ്പല്‍. വിർഗോ ട്രാൻസ്പോർട്ട് 8 എന്ന കപ്പലുമായി ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ബന്ധം നഷ്ടപ്പെട്ടത്.

 മോശം കാലാവസ്ഥയെ തുടർന്നാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കപ്പല്‍ മോശം കാലാവസ്ഥയില്‍ പെട്ടതായി ഓപ്പറേറ്റർമാർ അധികൃതരെ അറിയിക്കുകയായിരുന്നുവെന്ന് റെസ്ക്യൂ ഓഫീസ് മേധാവി ഐ പുടു സുദയാന പറഞ്ഞു.

ബഞ്ചാർമാസിനിലെ ബോട്ട് ജെട്ടിയില്‍ നിന്ന് ഏകദേശം 148 കിലോമീറ്റർ അകലെ വച്ചാണ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10:13-നാണ് കപ്പല്‍ യാത്ര തിരിച്ചതെന്ന് കപ്പല്‍ കമ്പനിയായ പി ടി വിർഗോ അറിയിച്ചു. പ്രത്യേക രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 

സർവ്വ സജ്ജീകരണങ്ങളും ഉപയോഗിച്ച്‌ തിരച്ചില്‍ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തെ കാലാവസ്ഥാ മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനൊപ്പം വിവിധ സമുദ്ര സുരക്ഷാ ഏജൻസികളുമായി സഹകരിച്ചാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !