നീണ്ട 78 വര്‍ഷമായി സൗജന്യ സര്‍വീസ്: ടിക്കറ്റ് എടുക്കേണ്ട, ചെക്കിങ് ഇല്ല; യാത്ര സമ്പൂര്‍ണ സൗജന്യം, അങ്ങനെയൊരു ട്രെയിനുണ്ട് ഇന്ത്യയില്‍,

നീണ്ട 78 വര്‍ഷമായി സൗജന്യ സര്‍വീസ്: ടിക്കറ്റ് എടുക്കേണ്ട, ചെക്കിങ് ഇല്ല; യാത്ര സമ്പൂര്‍ണ സൗജന്യം, അങ്ങനെയൊരു ട്രെയിനുണ്ട് ഇന്ത്യയില്‍,

പഞ്ചാബ്: ടിക്കറ്റെടുക്കാതെ ട്രെയിനില്‍ സഞ്ചരിച്ചാല്‍ ടിടിഇ പിടികൂടി ഫൈന്‍ അടപ്പിക്കും എന്ന് ഉറപ്പാണ്. എന്നാല്‍ ടിക്കറ്റ് ആവശ്യമില്ലാതെ, ടിടിഇയോ ചെക്കിങ്ങോ ഇല്ലാതെ, സമ്പൂര്‍ണ സൗജന്യമായി യാത്ര ചെയ്യാവുന്ന ഒരു ട്രെയിനുണ്ട് ഇന്ത്യയില്‍.

നീണ്ട 78 വര്‍ഷമായി സൗജന്യ സര്‍വിസാണ് ഈ ട്രെയിന്‍ നടത്തുന്നത്. പഞ്ചാബിന്റെയും ഹരിയാനയുടെയും അതിര്‍ത്തിമേഖലയിലൂടെ ഓടുന്ന ഭക്രാ-നംഗല്‍ ട്രെയിനാണ് ഈ സൗജന്യ യാത്ര ഇന്നും തുടരുന്നത്. എന്നാല്‍, ഈ ട്രെയിന്‍ സര്‍വിസ് ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ളതല്ല. ഭക്രാ-ബിയാസ് മാനേജ്‌മെന്റ് ബോര്‍ഡാണ് ഈ ട്രെയിന്‍ ഓടിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്‌ട്രെയിറ്റ് ഗ്രാവിറ്റി അണക്കെട്ടായ ഭക്രാ-നംഗല്‍ അണക്കെട്ടിന്റെ നിര്‍മാണ സമയത്ത് തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സഞ്ചാരസൗകര്യം മുന്‍നിര്‍ത്തിയാണ് ഈ റൂട്ട് പണിതത്. ഡാം തൊഴിലാളികള്‍ക്ക് പണിസ്ഥലത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള മാര്‍ഗ്ഗമായിരുന്നു ഇത്. 1948ലാണ് ഈ റെയില്‍പാതയുടെ പണി പൂര്‍ത്തിയായത്.

 ആദ്യകാലത്ത് ആവിയന്ത്രത്തിലായിരുന്നു ട്രെയിന്‍ ഓടിയിരുന്നത്. പിന്നീട് യുഎസില്‍ നിന്ന് പുതിയ മൂന്ന് ഡീസല്‍ എഞ്ചിനുകള്‍ കൊണ്ടുവന്നു. 1963ല്‍ ഡാം നിര്‍മാണം പൂര്‍ത്തിയായെങ്കിലും സര്‍വിസ് തുടര്‍ന്നു. പുതിയ കാലത്ത് പുതിയ എഞ്ചിനുകള്‍ ലഭ്യമാണെങ്കിലും പതിറ്റാണ്ടുകള്‍ പഴക്കമുള്ള അതേ എഞ്ചിനുകളാണ് ട്രെയിന്‍ ഇപ്പോഴും ഉപയോഗിക്കുന്നത്.

 ദിവസവും രാവിലെയും വൈകീട്ടും സര്‍വിസുണ്ട്. നംഗല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര തുടങ്ങുന്ന ട്രെയിന്‍ ശിവാലിക് നിരകളിലൂടെ സഞ്ചരിച്ച്‌ 13 കിലോമീറ്റര്‍ അകലെയുള്ള ഭക്രയിലെത്തും. തൊഴിലാളികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 300ഓളം യാത്രികര്‍ ഈ ട്രെയിന്‍ ഉപയോഗിക്കുന്നുണ്ട്. 

കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മരംകൊണ്ടുള്ള കോച്ചുകളും ബെഞ്ചുകളുമാണ് ഈ ട്രെയിനിലുള്ളത്. എല്ലാം മനോഹരമായി സംരക്ഷിക്കുന്നു. ലേബര്‍ ഹട്ട്, ബാര്‍മല, നഹ്ല, ഒലിന്‍ഡ എന്നീ സ്റ്റേഷനുകളുമുണ്ട് ഭക്രക്കും നംഗലിനുമിടയില്‍.

വര്‍ധിച്ചുവരുന്ന ചെലവ് കണക്കിലെടുത്ത് 2011ല്‍ സൗജന്യ യാത്ര അവസാനിപ്പിക്കാന്‍ ഭക്രാ ബിയാസ് മാനേജ്‌മെന്റ് ബോര്‍ഡ് ആലോചിച്ചിരുന്നു. എന്നാല്‍, ട്രെയിനിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യം കണക്കിലെടുത്ത് നഷ്ടം കണക്കിലെടുത്തും ഓടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാറിമാറി ഉപയോഗിക്കുന്ന മൂന്ന് എന്‍ജിനുകളുടെ പാര്‍ട്‌സുകള്‍ കിട്ടാനുള്ള പ്രയാസും അറ്റകുറ്റപ്പണികളും വെല്ലുവിളിയാകുന്നുണ്ട്.

മറ്റ് ഗതാഗത സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ ഈ ട്രെയിനിന് യാത്രക്കാര്‍ കുറഞ്ഞിട്ടുണ്ട്. എന്നാലും, ഡാം തൊഴിലാളികളും ഈ ട്രെയിനിലെ യാത്രയെ സ്‌നേഹിക്കുന്ന നിരവധിയാളുകളും ഇന്നുമുണ്ട്. വിനോദസഞ്ചാരത്തിന്റെ ഭാഗമായും ആളുകള്‍ ഈ ട്രെയിനില്‍ യാത്ര ചെയ്യുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !