ന്യൂഡൽഹി: ഇന്ത്യയുടെ വർധിച്ചുവരുന്ന ഊർജ ആവശ്യകത നിറവേറ്റുന്നതിൽ ആഭ്യന്തര പ്രകൃതിവാതക ഉൽപ്പാദനത്തിന് വലിയ പ്രാധാന്യമുണ്ട്.ഒഡിഷ തീരത്തിന് സമീപം മഹാനദി ഓഫ്‌ഷോറിൽ പ്രകൃതിവാതക സാന്നിധ്യം കണ്ടെത്തി.
ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ്. കേന്ദ്രസർക്കാരിന്റെ സമുദ്ര മന്ഥൻ പദ്ധതിയുടെ ഭാഗമായി നടത്തിയ പര്യവേക്ഷണത്തിലാണ് കണ്ടെത്തൽ. ഏകദേശം 1,450 മീറ്റർ ആഴത്തിൽ വാതക സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വാതക പ്രവാഹവും ലഭിച്ചതായാണ് റിപ്പോർട്ട്.മഹാനദി ബേസിനിലെ എണ്ണ, പ്രകൃതിവാതക സാധ്യതകൾ കണ്ടെത്തുന്നതിനായി ഒഎൻജിസി നടത്തുന്ന വിപുലമായ പര്യവേക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കിണർ കുഴിച്ചത്. കണ്ടെത്തിയ വാതകത്തിന്റെ അളവ്, ശേഖരത്തിന്റെ വ്യാപ്തി, ഗുണനിലവാരം, വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദന സാധ്യത എന്നിവ വിലയിരുത്താൻ കൂടുതൽ പരിശോധനകളും പഠനങ്ങളും ആവശ്യമാണ്. ഈ വിലയിരുത്തലുകൾ പൂർത്തിയായ ശേഷമായിരിക്കും കണ്ടെത്തൽ സാമ്പത്തികമായി എത്രത്തോളം പ്രയോജനപ്പെടുത്താനാകുമെന്ന് വ്യക്തമാകുക.
ഇന്ത്യയുടെ വർധിച്ചുവരുന്ന ഊർജ ആവശ്യകത നിറവേറ്റുന്നതിൽ ആഭ്യന്തര പ്രകൃതിവാതക ഉൽപ്പാദനത്തിന് വലിയ പ്രാധാന്യമുണ്ട്. ഇറക്കുമതി ചെയ്യുന്ന എണ്ണ, വാതകം എന്നിവയിലുള്ള ആശ്രയത്വം കുറയ്ക്കുന്നതിനും രാജ്യത്തെ ഊർജ സുരക്ഷ ശക്തമാക്കുന്നതിനുമായി കടലിലെ പുതിയ മേഖലകളിൽ പര്യവേക്ഷണം വ്യാപിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
മഹാനദി ബേസിനിലെ പുതിയ കണ്ടെത്തൽ ഈ മേഖലയിൽ കൂടുതൽ പര്യവേക്ഷണത്തിന് വഴിതുറക്കുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ച് ആഴക്കടൽ മേഖലകളിലെ സാങ്കേതിക വെല്ലുവിളികൾക്കിടയിൽ ലഭിച്ച വാതക പ്രവാഹം ശ്രദ്ധേയമാണ്. സമുദ്ര മന്ഥൻ പദ്ധതിയുടെ ഭാഗമായി ഒഎൻജിസി നടത്തുന്ന പര്യവേക്ഷണ പ്രവർത്തനങ്ങൾക്ക് പുതിയ കണ്ടെത്തൽ നിർണായക മുന്നേറ്റമാണ്.
2026 ഓഗസ്റ്റിലാണ് രാജ്യത്തെ ഊർജ്ജ മേഖലയിൽ നിർണായകമായേക്കാവുന്ന സമുദ്ര മന്ഥൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.