തിരുവനന്തപുരം: മാസപ്പടി കേസില്‍ ഇഡി നല്‍കിയ കത്തില്‍ എഫ്‌ഐആർ ഇടാത്തതിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയില്‍.
പൊതുപ്രവർത്തകൻ കെഎം ഷാജഹാൻ നല്‍കിയ ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ തെളിവുകള്‍ ഇഡി നല്‍കിയിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തത് ഒത്തുകളി എന്നാണ് ഹർജിയിലെ ആരോപണം.ഇഡിയുടെ റിപ്പോർട്ടിലും കൈമാറിയ തെളിവുകളിലും പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും വ്യക്തമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ നേരിട്ട് കേസ് രജിസ്റ്റർ ചെയ്യേണ്ടതായിരുന്നുവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.