ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിക്കേ ഭര്‍ത്താവും മരിച്ചു; മണിക്കൂറുകളുടെ വ്യത്യാസത്തില്‍ യാത്രയായി ദമ്പതികൾ,

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിക്കേ ഭര്‍ത്താവും മരിച്ചു; മണിക്കൂറുകളുടെ വ്യത്യാസത്തില്‍ യാത്രയായി ദമ്പതികൾ,

കാസര്‍കോട്: ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ഭര്‍ത്താവും മരിച്ചു.

ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂര്‍ കരിവേലി ഇല്ലത്ത് എന്‍.ദേവദത്തന്‍ നമ്പൂതിരി (88), ഭാര്യ ഗിരിജാദേവി അന്തര്‍ജനം (75) എന്നിവരാണു മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചത്. ഇവരുടെ മകനും കാസര്‍കോട് ഗവ. ഗേള്‍സ് വിഎച്ച്‌എസ്‌എസ് അധ്യാപകനുമായ സതീഷ് ഡി.കരിവേലിയുടെ വിദ്യാനഗര്‍ പാറക്കട്ടയിലെ വീട്ടിലാണു സംഭവം.

ഗിരിജാദേവി അന്തര്‍ജനം 14നു രാത്രി 11.30ന് ആണു മരിച്ചത്. ഭാര്യയുടെ വിയോഗം ഇന്നലെ രാവിലെ എട്ടോടെയാണു ദേവദത്തന്‍ നമ്പൂതിരിയെ അറിയിച്ചത്. തുടര്‍ന്നു ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്നു നാമം ജപിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി. 

കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം സ്വവസതിയായ ഇരവിനല്ലൂര്‍ കരിവേലി ഇല്ലം വളപ്പില്‍ നടത്തി. മരുമകള്‍: രോഹിണി കെ.പോറ്റി (അസി. പ്രഫസര്‍, ഗവ. കോളജ്, കാസര്‍കോട്).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !