വാഷിങ്ടണ്‍: ഇറാന് യുദ്ധത്തില്‍ അമേരിക്ക വിജയ വഴിയിലാണെന്നും സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എണ്ണവില വര്‍ധനയ്ക്ക് ഉടന്‍ മാറ്റമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
നിലവില്‍ ജിസിസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ് ട്രംപ്. ചൊവ്വാഴ്ച ന്യൂയോര്‍ക്കിലാണ് കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇറാനെതിരെ വലിയ തോതിലുള്ള പുതിയ ആക്രമണം നടത്തണോ എന്നതില്‍ താന്‍ ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്ന ട്രംപിന്റെ വാദം ഇറാന് തള്ളി. അമേരിക്കയുടെ ഏതൊരു ആക്രമണവും നേരിടാന്‍ രാജ്യം സജ്ജമെന്ന് ഐആര്‍ജിസി കരസേന കമാന്‍ഡര്‍ മുഹമ്മദ് കറാമി പ്രതികരിച്ചു.പിന്നാലെ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ ഇറാന് വീണ്ടും ആക്രമണം നടത്തി. അനുമതിയില്ലാതെ ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച എണ്ണ ടാങ്കറാണ് ആക്രമിച്ചതെന്ന് ഇറാന് സേന പറഞ്ഞു. മറ്റൊരു ചരക്ക് കപ്പലിന് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്.
ഹോര്‍മുസ് മേഖലയിലെ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുന്ന തരത്തിലുള്ള സൈനിക വിന്യാസം നടത്തില്ലെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിക്കും വിസ അനുവദിക്കുമെന്ന് യുഎസ് അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.