മാനന്തവാടി: ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയില്‍ ബിഡദിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതി മരിച്ചു. വയനാട് മാനന്തവാടി ചങ്ങാടക്കടവ് മത്തന്‍ മുഹമ്മദ് ഉവൈസിന്റെ ഭാര്യ അഫ്രീന (23) ആണ് മരിച്ചത്.
അപകടത്തില്‍ ഭര്‍ത്താവ് മുഹമ്മദ് ഉവൈസ്, ഉവൈസിന്റെ മാതാവ്, സഹോദരി, സഹോദരിയുടെ കുട്ടി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇക്കഴിഞ്ഞ മേയില്‍ ആണ് അഫ്രീനയും ഉവൈസും തമ്മില്‍ വിവാഹം നടന്നത്. ഉവൈസിന്റെ സഹോദര ഭാര്യയെ യാത്രയയ്ക്കാനായി ബെംഗളൂരു വിമാനത്താവളത്തില്‍ പോയ ശേഷം മടങ്ങുന്നതിനിടെ ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു അപകടം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.