സംഭാല്‍: യു.പിയില്‍ റോഡിന്റെ ദുരവസ്ഥ കാരണം ആംബുലൻസ് രണ്ടു മണിക്കൂറിലധികം വഴിയില്‍ കുടുങ്ങിപ്പോയതിനെ തുടർന്ന് ചികിത്സ കിട്ടാതെ നവജാതശിശു മരിച്ചു.
ഉത്തർപ്രദേശിലെ സംഭാല്‍ ജില്ലയിലാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി ചികിത്സ നല്‍കാനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് സംഭവം. പ്രദേശത്തെ തകർന്നടിഞ്ഞ റോഡിലൂടെ പോവുകയായിരുന്ന ആംബുലൻസ് റോഡിലെ കുഴിയില്‍പ്പെട്ട് രണ്ടു മണിക്കൂറോളം വഴിയില്‍ കിടക്കുകയായിരുന്നു.ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് കുഞ്ഞിനെ സമയത്തിന് ആശുപത്രിയില്‍ എത്തിക്കാൻ സാധിച്ചില്ല. പിന്നീട് ഏറെ പരിശ്രമിച്ച് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തക്കസമയത്ത് വൈദ്യസഹായം ലഭിക്കാത്തതാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു.
വിഷയത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് പ്രദേശവാസികളുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്ന് ഉയർന്നുവരുന്നത്. തകർന്ന റോഡുകള്‍ ഉടനടി നന്നാക്കണമെന്നും കുഞ്ഞിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.