അനധികൃത മദ്യശേഖരവും ലയണൽ മെസ്സി സന്ദർശന വിവാദവും: റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

അനധികൃത മദ്യശേഖരവും ലയണൽ മെസ്സി സന്ദർശന വിവാദവും: റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി: അളവിൽ കവിഞ്ഞ വിദേശമദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് അന്വേഷണത്തിന്റെ ഭാഗമായി നടന്ന റെയ്ഡിനിടയിലാണ് വൻ മദ്യശേഖരം പിടികൂടിയത്.


ലയണൽ മെസ്സിയുടെ കേരള സന്ദർശന വിവാദവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT), എറണാകുളത്തും വയനാട്ടിലുമുള്ള ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെയും വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് വയനാട് വാഴവറ്റയിലെ തറവാട്ടു വീട്ടിൽ നടത്തിയ പരിശോധനയിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന 67 ലിറ്ററിലധികം വിദേശമദ്യവും വൈനുമാണ് പിടിച്ചെടുത്തത്.

തുടർന്ന് കൊച്ചി കളമശേരിയിലെ ചാനൽ ആസ്ഥാനത്ത് വെച്ച് പുലർച്ചെ എക്സൈസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. എഫ്.ഐ.ആർ കാണിക്കാതെ അറസ്റ്റിന് വഴങ്ങില്ലെന്ന് അദ്ദേഹം വാശിപിടിച്ചത് വലിയ ചർച്ചയായിരുന്നു. പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഹാർഡ് കോപ്പിയുമായി എത്തിയ ശേഷമാണ് നടപടികൾ പൂർത്തിയായത്. അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകളായ 55(A), 55(I), 58 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ആലുവ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം കൂടുതൽ നിയമനടപടികൾക്കായി അദ്ദേഹത്തെ വയനാട്ടിലേക്ക് കൊണ്ടുപോവുകയും, സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു. താൻ മദ്യം കഴിക്കാറില്ലെന്നും, താൻ കൊച്ചിയിലായിരുന്നതിനാൽ വയനാട്ടിലെ വീട്ടിൽ മദ്യം പിടികൂടിയതിനെക്കുറിച്ച് അറിവില്ലെന്നുമായിരുന്നു ആന്റോ അഗസ്റ്റിന്റെ പ്രതികരണം. മെസ്സി ഫുട്ബോൾ മാച്ച് അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊലീസിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !