അമ്മയുടെ നിര്‍ദ്ദേശപ്രകാരം വയോധികയുടെമേല്‍ തിളച്ച വെള്ളം ഒഴിച്ച സംഭവം: പേരക്കുട്ടി അറസ്റ്റില്‍

അമ്മയുടെ നിര്‍ദ്ദേശപ്രകാരം വയോധികയുടെമേല്‍ തിളച്ച വെള്ളം ഒഴിച്ച സംഭവം: പേരക്കുട്ടി അറസ്റ്റില്‍

കൊല്ലം: ഈ മാസം 26-നാണ് ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്ക് (61) പൊള്ളലേറ്റത്. സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്ത് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ഇപ്പോഴും കടയ്ക്കലിലെ ആശുപത്രിയിൽ ചികിത്സയിലാണ്.


സ്വത്തുതർക്കത്തെ തുടർന്ന് വയോധികയുടെ മേൽ തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ പേരക്കുട്ടിയാണ് പിടിയിലായത്. ആയൂർ സ്വദേശി അമൃതയെ (18) ചടയമംഗലം പോലീസ് പിടികൂടി. മാതാവ് അശ്വതി (37) പറഞ്ഞതുകൊണ്ടാണ് തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത മൊഴി നൽകി. അശ്വതി ഇപ്പോഴും ഒളിവിലാണ്.

സംഭവത്തിനു പിന്നാലെ, അന്ന് രാത്രി തന്നെ അശ്വതി ഭര്‍ത്താവിന്റെ വീട്ടിൽ മകളെ കൊണ്ടുചെന്നാക്കി. അവിടെ നിന്നാണ് അമൃത പിടിയിലായത്. അശ്വതി എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. തിരുവനന്തപുരത്തേക്ക് ഉൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കേസിൽ അമൃതയാണ് ഒന്നാം പ്രതി. അമ്മ അശ്വതി വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി വെച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ തന്നോട് ആവശ്യപ്പെട്ടു എന്നാണ് അമൃതയുടെ മൊഴി. ഹണിട്രാപ്പ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് 'അച്ചു' എന്നറിയപ്പെടുന്ന അശ്വതി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !