റാഞ്ചി: ജാർഖണ്ഡിൽ തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടികൾക്കിടയിൽ മൂന്ന് അഫ്ഗാൻ പൗരന്മാരുടെ പേരുകൾ വോട്ടർപട്ടികയിൽ ഉൾപ്പെട്ടതായി കണ്ടെത്തി. സംഭവം ദേശീയതലത്തിൽ തന്നെ വലിയ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
ജംഷഡ്പുർ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ 286-ാം നമ്പർ പോളിങ് സ്റ്റേഷന്റെ വോട്ടർ പട്ടിക പരിശോധിക്കുന്നതിനിടയിലാണ് അഫ്ഗാൻ പൗരന്മാരായ അസിൽ ഖാൻ, മുഹമ്മദ് അസ്‌ലം, മുഹമ്മദ് ഇബ്രാഹിം എന്നിവരുടെ പേരുകൾ കണ്ടെത്തിയത്. വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനും അർഹരായ ഇന്ത്യൻ പൗരന്മാർക്ക് മാത്രം വോട്ടവകാശം ലഭ്യമാക്കുന്നതിനുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കി വരുന്ന പ്രത്യേക പരിശോധനയിലാണ് ഈ ഗുരുതര വീഴ്ച പുറത്തുവന്നത്.
വിദേശ പൗരന്മാർ വ്യാജരേഖകൾ നിർമ്മിച്ച് രാജ്യത്തെ വോട്ടർപട്ടികയിൽ ഇടംപിടിച്ചത് അതിഗൗരവമേറിയ കാര്യമാണെന്ന് ജാർഖണ്ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കെ. രവി കുമാർ വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നവർക്കെതിരെ കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും, ഇവർ എങ്ങനെ പട്ടികയിൽ കടന്നുകൂടി എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പൗരത്വ രേഖകൾ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന കോണിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.